
കേരള, കർണാടക ആർടിസി ബസുകളിൽ നൂറു കണക്കിനു ടിക്കറ്റുകൾ ലഭ്യമാണ്. തെക്കൻ കേരളത്തിലേക്കും മലബാറിലേക്കുമായി 11 ബസുകൾ കർണാടക പ്രഖ്യാപിച്ചിട്ടുണ്ട്. കുടകിൽ നിരോധനം നിലനിൽക്കുന്നതിനാൽ കണ്ണൂർ ഭാഗത്തേക്ക് ബസുകളില്ല. ദീപാവലിക്കു മുന്നോടിയായി നിരോധനം നീക്കണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടി രുന്നു. എന്നാൽ, കേരള ആർടിസി മൈസൂരു, ബത്തേരി, മാനന്തവാടി വഴി കണ്ണൂരിലേക്ക് ഒരു സൂപ്പർ എക്സ്പ്രസ് ബസ് പകൽ ഓടിക്കുന്നുണ്ട്.
ഇതുൾപ്പെടെ നാളെ ബെംഗളൂരുവിൽ നിന്ന് 13 സർവീസുകൾ തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലബാർ ഭാഗങ്ങളിലേക്കുണ്ട്. കർണാടക ആർടിസിയെ അപേക്ഷിച്ച് ആർടിസി എസി ബസുകൾക്കു ടിക്കറ്റ് ചാർജ് വളരെ കുറവാണ്.