ക്യൂ.ആര്‍. കോഡ് ഉപയോഗിച്ച് യു.ടി.എസ്. മൊബൈല്‍ ആപ്പ് വഴി സാധാരണ ടിക്കറ്റെടുക്കാനുള്ള സൗകര്യം എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാന്‍ ദക്ഷിണ റെയില്‍വേ നടപടി തുടങ്ങി.ജീവനക്കാരില്ലാത്തതുകൊണ്ട് ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കുറയുകയും യാത്രക്കാരുടെ തിരക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി.
റെയില്‍വേയില്‍ യു.ടി.എസ്. ആപ്പ് അവതരിപ്പിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. റെയില്‍വേ സ്റ്റേഷനില്‍നിന്നും റെയില്‍പ്പാളത്തില്‍നിന്നും നിശ്ചിത ദൂര പരിധിക്കുള്ളില്‍ മാത്രമേ ഇതുപയോഗിച്ച് ടിക്കറ്റെടുക്കാന്‍ കഴിയൂ. സ്റ്റേഷനുള്ളില്‍നിന്ന് ടിക്കറ്റെടുക്കണമെങ്കില്‍ അവിടെ പതിച്ച ക്യൂ.ആര്‍. കോഡ് സ്കാന്‍ ചെയ്യണം.
ചെന്നൈ, മുംബൈ സബര്‍ബന്‍ പാതകളില്‍ നേരത്തേ തന്നെ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും മറ്റിടങ്ങളിലെ മിക്ക സ്റ്റേഷനുകളിലും ക്യൂ.ആര്‍. കോഡ് ലഭ്യമല്ലായിരുന്നു.യു.ടി.എസ്. ആപ്പില്‍ ഉപയോഗിക്കാനുള്ള ക്യൂ.ആര്‍. കോഡ് പോസ്റ്ററുകള്‍ സെപ്റ്റംബര്‍ 25-നകം എല്ലാ സ്റ്റേഷനുകളിലും പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ ഡിവിഷനുകള്‍ക്ക് കത്തയച്ചിട്ടുണ്ട്.
കർണാടകയിൽ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബസ് സ്റ്റാൻഡിൽ നിന്നും കൂട്ടിക്കൊണ്ടുപോയി; യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു: സുഹൃത്തുക്കളായ രണ്ടുപേർ ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കർണാടകയിലെ ബെൽഗാവിലാണ് സംഭവം.സംഭവത്തിൽ ബെലഗാവ് സ്വദേശികളായ യല്ലപ്പ നായിക്ക്, ദുർഗേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെൽഗാവി ജില്ലയിലെ ബൈൽഹോംഗൽ താലൂക്കിലെ ഗ്രാമത്തിൽ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സിറ്റി ബസ് സ്റ്റാൻഡിൽ നിന്ന് അനിഗോളയിലെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ ഭർത്താവ് രണ്ട് വർഷം മുമ്ബ് മരണപ്പെട്ടിരുന്നു.നിലവിൽ ബെൽഗാവിലെ മാതാപിതാക്കളുടെ വീട്ടിലാണ് യുവതി താമസിക്കുന്നത്. എസ്ഐ വിത്തല ഹവന്നവരുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.