Home Featured അതിവേഗപാതയിൽകേരളത്തിലേക്കുള്ള നിരക്കു വർധന: തീരുമാനമായില്ല

അതിവേഗപാതയിൽകേരളത്തിലേക്കുള്ള നിരക്കു വർധന: തീരുമാനമായില്ല

അതിവേഗപാതയിൽ ടോൾപിരിവ് ആരംഭിച്ചെങ്കിലും കേരളത്തിലേക്കുള്ള കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. ടോൾ പിരിവ് ആരംഭിച്ചത് സംബന്ധിച്ച് ബെംഗളൂരുവിലെ കേരള ആർ.ടി.സി. അധികൃതർ തിരുവനന്തപുരത്തെ ഓഫീസിൽ അറിയിച്ചിട്ടുണ്ട്.

കർണാടക ആർ.ടി.സി.യും നിരക്ക് ഉയർത്തുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമെടുത്തേക്കും.ബസുകൾക്ക് ഒരു വശത്തേക്ക് 460 രൂപയാണ് ടോൾനിരക്ക്. ഇതിന് ആനുപാതികമായി ടിക്കറ്റിൽ വർധനയുണ്ടായേക്കും.

സുരക്ഷാപ്രശ്നം: പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം

മൊബൈല്‍ ഫോണുകളിലെ പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ പിന്നീട് നീക്കം ചെയ്യാന്‍ കഴിയുന്നതായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ചാരവൃത്തിയും ഡാറ്റ ദുരുപയോഗവും സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് ഐടി മന്ത്രാലയം ഇതു സംബന്ധിച്ച്‌ പുതിയ നിയമങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.”

പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ ചില സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഇത് ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ദേശീയ സുരക്ഷയുടെ പ്രശ്നമാണ്”, ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. പുതിയ നിയമത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഈ സര്‍ക്കാര്‍ നീക്കം പുതിയ ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ച് നീട്ടാനും സാംസങ്, ഷവോമി, വിവോ, ആപ്പിള്‍ എന്നിവയുള്‍പ്പെടെയുള്ള സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളെ നഷ്ടത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍, ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. പുതിയ നിയമങ്ങള്‍ പ്രകാരം, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ക്ക് ഒരു അണ്‍ഇന്‍സ്റ്റാള്‍ ഓപ്ഷന്‍ നല്‍കേണ്ടിവരും. കൂടാതെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി അംഗീകരിച്ച ലാബില്‍ പുതിയ മോഡലുകള്‍ പരിശോധനയ്ക്കു വിധേയമാക്കണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഓരോ പ്രധാന അപ്ഡേഷനും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നതിനു മുന്‍പു തന്നെ നിര്‍ബന്ധമായും അധികൃതരെ അറിയിച്ച്‌ സ്ക്രീനിങ്ങിനു വിധേയമാക്കണം.നിലവില്‍ മിക്ക സ്മാര്‍ട്ഫോണുകളിലും ഡിലീറ്റ് ചെയ്യാന്‍ കഴിയാത്ത പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകളാണുള്ളത്. ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷഓമിയുടെ ആപ്പ് സ്റ്റോര്‍ ഗെറ്റ്‌ആപ്പ്സ്, സാംസങ്ങിന്റെ പേമെന്റ് ആപ്പ് ആയ സാംസങ് പേ മിനി, ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ സഫാരി ബ്രൗസര്‍ തുടങ്ങിയവ ആപ്പുകളെല്ലാം ഡിലീറ്റ് ചെയ്യാന്‍ പറ്റാത്ത തരത്തിലാണ് ഉള്ളത്.

2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിനു പിന്നാലെ ടിക്ടോക് ഉള്‍പ്പെടെയുള്ള 300ല്‍ അധികം ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു.അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് കമ്ബനികളില്‍ ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിക്കാനുള്ള ആഹ്വാനവും ശക്തമായിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്ബനിയായ ഷവോമി കോര്‍പറേഷന്റെ ഓഫീസുകളില്‍ ഇഡി അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു.

വിവോ, ഓപ്പോ, ഷവോമി, വണ്‍ പ്ലസ്, ഓണര്‍, റിയല്‍ മി, ജിയോണി, അസ്യൂസ്, ഇന്‍ഫിനിക്സ് തുടങ്ങിയ ചൈനീസ് മൊബൈല്‍ ഫോണുകള്‍ നിലവില്‍ ഇന്ത്യന്‍ വിപണിയിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group