കർണാടക കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി.ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം തകരുന്നത് ഒഴിവാക്കാൻ 35 ഗേറ്റുകളും തുറന്നു. സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
ഡാമിന്റെ ഗേറ്റ് തകർന്ന് വെള്ളം പുറത്തേക്ക് ഒഴുകിയെങ്കിലും അത് കൂടാതെ ഡാമിന്റെ 35 ഗേറ്റുകളും തുറന്ന് വിട്ടത് വെള്ളത്തിൻ്റെ അനിയന്ത്രിതമായ ഒഴുക്കിന് കാരണമായി. ഈ സാഹചര്യത്തില്‍ നദീതീരത്തുള്ള ഗ്രാമങ്ങളില്‍ ആശങ്ക ഉയരുകയാണ്. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് തുംഗഭദ്ര ജലസേചന വകുപ്പ് അറിയിച്ചു. കൊപ്പല്‍ എംഎല്‍എ രാഘവേന്ദ്രയും ജലസേചന വകുപ്പിലെ വിദഗ്ധ സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
വയോധികനെ തള്ളി മാറ്റി ഷാരൂഖ് ഖാൻ; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍, വിമര്‍ശനങ്ങളുമായി നെറ്റിസണ്‍സ്
77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാന് ‘കരിയർ ലെപ്പേർഡ്’ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നല്‍കി ആദരിച്ചു.ഈ അവാർഡ് കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന വിശേഷണവും ഷാരൂഖ് സ്വന്തമാക്കി. പരിപാടിയില്‍ ചുവന്ന പരവതാനിയില്‍ നില്‍ക്കുന്ന താരത്തിന്റെ നിരവധി വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.എന്നാല്‍, ഷാരൂഖ് ഖാൻ റെഡ് കാർപെറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുന്നതിനിടെ, ഒരു വയോധികനെ ‘തള്ളിയെന്ന്’ ആരോപിക്കുന്ന ഒരു വീഡിയോ എക്‌സില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഷാരൂഖ് അദ്ദേഹത്തിന് സമീപം നില്‍ക്കുന്ന ഒരാളുടെ അടുത്തേക്ക് നടന്ന് നീങ്ങുന്നതും, അദ്ദേഹത്തെ ‘തള്ളുന്നതായും’ തോന്നുന്ന രീതിയിലാണ് പ്രചരിക്കുന്ന വീഡിയോ.ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍ ഫ്രെയിമില്‍ വന്ന തന്റെ സുഹൃത്തായ വ്യക്തിയെ തമാശ രൂപേണ തള്ളുന്നതാണ് യഥാർത്ഥ സംഭവം. എങ്കിലും, എക്സ് ഉപയോക്താക്കളില്‍ ചിലർ ഷാരൂഖിന്റെ ഈ പ്രവർത്തി അപകീർത്തിപ്പെടുത്തുകയായിരുന്നു. ഷാരൂഖ് ഖാനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്നാണ് മിക്ക കമ്മന്റുകളും.എന്നാല്‍, ഇതേ വയോധികനൊപ്പം ഷാരൂഖ് നടന്നു വരുന്ന വീഡിയോകള്‍ പങ്കുവെച്ച് താരത്തിന്റെ ആരാധകർ രംഗത്തെത്തി.
തെറ്റായ രീതിയിലാണ് വീഡിയോ പ്രചരിക്കുന്നതെന്നും, ഷാരൂഖ് തള്ളിയത് മോശമായ ഉദ്ദേശത്തോടെ ആയിരിക്കില്ല എന്നുമാണ് ആരാധകരുടെ അവകാശവാദം.ഫെസ്റ്റിവലില്‍ കറുത്ത ബ്ലേസറും പാന്റ്സും ധരിച്ചെത്തിയ ഷാരൂഖിന്റെ ചിത്രങ്ങള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. എന്നിരുന്നാലും, പ്രധാന ആകർഷണം ഷാരൂഖ് ഖാൻ നല്‍കിയ പ്രസംഗമായിരുന്നു. അഭിനേതാവെന്ന നിലയില്‍ സ്വയം വെല്ലുവിളിക്കുന്നത് തുടരുമെന്ന് ഷാരൂഖ് പ്രസംഗത്തില്‍ പറഞ്ഞു.ഷാരൂഖ് ഖാൻ മകള്‍ സുഹാന ഖാനും അഭിഷേക് ബച്ചനുമൊപ്പം എത്തുന്ന ‘കിംഗ്’ എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ റിലീസ് 2025 ല്‍ ആണ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ‘ലയണ്‍’ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാരൂഖ് തന്നെയാണ്. ചിത്രം 2026ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകള്‍.