Home Featured ആവേശത്തിന് മണിക്കൂറുകള്‍ ബാക്കി;തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആവേശത്തിന് മണിക്കൂറുകള്‍ ബാക്കി;തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

കാത്തിരിപ്പിനൊടുവില്‍ തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്ബാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും ആണ് കൊടിയേറ്റം. മെയ് 10നാണ് കാണികള്‍ ഏറെ കാത്തിരുന്ന തൃശൂര്‍ പൂരം.

ആദ്യം പാറമേക്കാവ് ക്ഷേത്രത്തില്‍ രാവിലെ 9നും 10.30ക്കും ഇടയിലാണ് കൊടിയേറ്റം. പാണികൊട്ടോടെ പാരമ്ബര്യ അവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും.പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും. പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ ക്ഷേത്രത്തിന് മുമ്ബിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും നാട്ടും.

10.30നും 10.55നും ഇടയിലാണ് തിരുവമ്ബാടിയില്‍ കൊടിയേറ്റ് നടക്കുക. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തിയ ശേഷം ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൊടിയുയര്‍ത്തും. തിരുവമ്ബാടി വിഭാഗം നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും കൊടിയുയര്‍ത്തും. പൂരത്തില്‍ പങ്കെടുക്കുന്ന 8 ഘടകക്ഷേത്രങ്ങളിലും ഇതോടൊപ്പം പൂരം കൊടിയേറും. 8 നാണ് സാംപിള്‍ വെടിക്കെട്ട്. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്ന ചടങ്ങ് 9 ന് നടക്കും.

തൃശൂര്‍ പൂരം മെയ് 10 നാണ്. തിരുവമ്ബാടി പാറമേക്കാവ് ഭഗവതിമാര്‍ പൂരപ്പിറ്റേന്ന് ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ അടുത്ത പൂര നാളിന്റെ പ്രഖ്യാപനമുണ്ടാകും.

You may also like

error: Content is protected !!
Join Our WhatsApp Group