തൃശൂര്‍ സ്വദേശിയായ ബാങ്ക് ജീവനക്കാരി വീരാജ്പേട്ടില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ചു. തൃശ്ശൂര്‍ പാണഞ്ചേരി സ്വദേശി അമൃത(25)യാണ് മരിച്ചത്.പാണഞ്ചേരി വിളക്കത്തറ (നന്ദനം) പ്രകാശന്‍റെയും ഉഷയുടെയും (നഴ്സ്, മാരായ്ക്കല്‍ ആരോഗ്യ ഉപകേന്ദ്രം) മകളാണ്. കനറാ ബാങ്ക് അമ്മാട്ടി ശാഖ ജീവനക്കാരിയായിരുന്നു അമൃത.
വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്ബോള്‍ അമൃത സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഉടൻതന്നെ മൈസൂരു അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിരാജ്‌പേട്ട് റൂറല്‍ പോലീസ് കേസെടുത്തു. സഹോദരി: അശ്വതി.
ഫോട്ടോയെടുക്കുന്നതിനിടെ പ്രായമായ സ്ത്രീ പിന്‍ഭാഗത്ത് പിടിച്ചു’; ദുരനുഭവം വെളിപ്പെടുത്തി ദുല്‍ഖര്‍
ആരാധകർ അപ്രതീക്ഷിതമായി ചുംബിക്കുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന് നടൻ ദുല്‍ഖര്‍ സല്‍മാൻ.ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെ പ്രായമായ സ്ത്രീയില്‍ നിന്ന് താൻ നേരിട്ട ദുരനുഭവം താരം വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.ഒരു പ്രായമായ സ്ത്രീ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തന്റെ പിൻഭാഗത്ത് അമര്‍ത്തി പിടിച്ചുവെന്ന് ദുല്‍ഖര്‍ പറഞ്ഞു. അവര്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. സംഭവിച്ചത് വിചിത്രമായിരുന്നു. എനിക്ക് നന്നായി വേദനിച്ചു. ആ സമയത്ത് ഞാൻ ഒരു സ്റ്റേജിലായിരുന്നു. ഒരുപാട് ആളുകള്‍ ആ സമയം അവിടെയുണ്ടായിരുന്നു. ‘ആന്റി, ദയവായി ഇവിടെ വന്നു നില്‍ക്കൂ’ എന്ന് അവരോട് പറഞ്ഞു.
നിരവധിയാളുകള്‍ക്ക് അവരുടെ കൈകള്‍ എവിടെയാണ് വെക്കേണ്ടതെന്ന് അറിയില്ല. ചില സമയത്ത് അവരുടെ കൈകള്‍ നമ്മുടെ പിന്നിലായിരിക്കും. ഫോട്ടോയില്‍ ഞാൻ ചിരിക്കാൻ ശ്രമിക്കും. എന്താണ് സംഭവിക്കുന്നതെന്ന അമ്ബരപ്പായിരിക്കുമപ്പോള്‍. എങ്ങനെയാണ് അവിടെ നിന്ന് രക്ഷപ്പെടേണ്ടതെന്ന് എനിക്ക് അറിയില്ല.ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പ്രായമായ ഒരു സ്ത്രീ തന്റെ കവിളില്‍ ഉമ്മ വെച്ച സംഭവവും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ചിലപ്പോള്‍ ആശ്ചര്യപ്പെടുത്തുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം. ഓഗസ്റ്റ് 24-ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.