കാസര്‍കോട്: ട്രെയിൻ യാത്രയ്ക്കിടെ വനിത ഡോക്‌ടര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. തൃശൂര്‍ സ്വദേശി സനീഷ് ആണ് ഹോസ്‌ദുര്‍ഗ് പൊലീസിന്‍റെ പിടിയിലായത്. മംഗളൂരുവില്‍ ഹൗസ് സര്‍ജനായ യുവതിയെ ചെന്നൈ മംഗളൂരു എക്‌സ്‌പ്രസില്‍ വച്ചാണ് ഇയാള്‍ ശല്യം ചെയ്‌തത്. തലശ്ശേരിയില്‍ നിന്ന് കയറിയ ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി കാസര്‍കോട് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുവച്ചായിരുന്നു അന്വേഷണം.
പ്രതിയെ ചോദ്യം ചെയ്‌തു വരികയാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്‌ച പുലര്‍ച്ചെ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു വനിത ഡോക്‌ടര്‍. ചെന്നൈയില്‍ നിന്ന് മംഗളൂരിലേക്ക് പോകുന്ന ചെന്നൈ എക്‌സ്പ്രസ് ട്രെയിനില്‍ സനീഷും തലശ്ശേരിയില്‍ നിന്നും കയറി.ആദ്യം മോശമായി പെരുമാറിയപ്പോള്‍ താക്കീത് കൊടുത്തിരുന്നു.
എന്നാല്‍ സീറ്റില്‍ ഇരിന്നിട്ടും അടുത്ത് വന്നു മോശമായി പെരുമാറുകയായിരുന്നെന്ന് യുവതി പറയുന്നു. 50 വയസ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് പ്രതിയെന്ന് പൊലീസ് സംശയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഫോട്ടോ പുറത്ത് വിടുകയായിരുന്നു.
ജൂണ്‍ 14 വരെ ഓണ്‍ലൈന്‍ വഴി ആധാര്‍ കാര്‍ഡുകള്‍ സൗജന്യമായി പുതുക്കാം
ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാൻ അവസരം. 10 വര്‍ഷങ്ങള്‍ക്കു മുമ്ബ് എടുത്ത ആധാര്‍ കാര്‍ഡുകളില്‍ ഇതുവരെ യാതൊരു പുതുക്കലും നടത്തിയിട്ടില്ലെങ്കില്‍ തിരിച്ചറിയല്‍, മേല്‍വിലാസ രേഖകള്‍ ഓണ്‍ലൈൻ വഴി ജൂണ്‍ 14 വരെ സൗജന്യമായി അപ്പ്ലോഡ് ചെയ്ത് ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം.ഇതിനായി https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ആധാര്‍ നമ്ബര്‍ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ഡോക്യുമെന്റ് അപ്ഡേറ്റ് ഓപ്ഷൻ വഴി സേവനം ഉപയോഗപ്പെടുത്താം. മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.കാസര്‍ഗോഡ് ജില്ലയിലെ ആധാര്‍ സൗകര്യം ലഭ്യമായിട്ടുള്ള 148 അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം 50 രൂപ നിരക്കില്‍ ചെയ്യാവുന്നതാണ്.
ആധാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാൻ ആധാറില്‍ മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ നല്‍കേണ്ടത് അനിവാര്യമാണ്. അക്ഷയ സെന്ററുകള്‍, മറ്റ് ആധാര്‍ സെന്ററുകള്‍ വഴി മൊബൈല്‍ നമ്ബര്‍, ഇ -മെയില്‍ എന്നിവ ആധാറില്‍ ഉള്‍പ്പെടുത്താൻ ആകും. ഇതുവരെ ആധാറില്‍ മൊബൈല്‍ നമ്ബര്‍, ഇ മെയില്‍ കൊടുക്കാത്തവര്‍ക്കും നിലവില്‍ ആധാറിലുള്ളവയില്‍ മാറ്റം വന്നവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം.നവജാതശിശുക്കള്‍ക്ക് ആധാറിന് എൻറോള്‍ ചെയ്യാം. പൂജ്യം മുതല്‍ അഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ബയോമെട്രിക് ശേഖരിക്കില്ല.
എൻറോള്‍ ചെയ്യുമ്ബോള്‍ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടികളുടെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക് നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ ഏഴ് വയസ്സിനുള്ളിലും 15 വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭ്യമാകൂ. ,