Home Featured മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ബിബിഎംപി ഓട്ടോ ഡ്രൈവർ അടക്കം മൂന്ന് പേർ അറസ്റ്റിൽ

മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ബിബിഎംപി ഓട്ടോ ഡ്രൈവർ അടക്കം മൂന്ന് പേർ അറസ്റ്റിൽ

by കൊസ്‌തേപ്പ്

ബെംഗളൂരു: നായണ്ടഹള്ളി റെയിൽവേസ്റ്റേഷനു സമീപം ഒരു വ്യക്തിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) കേസെടുത്തു. ബിബിഎംപിയിൽ ജോലി ചെയ്യുന്ന ഓട്ടോഡ്രൈവർ ഉൾപ്പെടുന്ന ആറ് പ്രതികളിൽ മൂന്ന് പേരാണ് നിലവിൽ പിടിയിലായിട്ടുള്ളത്. 19, 20 വയസ്സുള്ള പ്ലംബർമാരാണ് പിടിയിലായ മറ്റ് രണ്ട് പ്രതികൾ.

ഫെബ്രുവരി ആറിനാണ് മോഷണം നടന്നത്, തുടർന്ന് ഐപിസി 395, 202 വകുപ്പുകൾ പ്രകാരം ബെംഗളൂരു സിറ്റി റെയിൽവേ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ എം ഡി പുരുഷോത്തം, അസിസ്റ്റന്റ് എസ്ഐ മുനിയപ്പ ഹെഡ് കോൺസ്റ്റബിൾ അനിൽകുമാർ, കോൺസ്റ്റബിൾമാരായ അജിത് അഗര, കെ ജി സുനിൽ കുമാർ എന്നിവരെ ഉൾപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group