ബെംഗളൂരു നിഗൂഢ ഇന്റർനെറ്റായ ഡാർക് നെറ്റ് വഴി ലഹരിമരുന്നു വാങ്ങി ഇടപാടു നടത്തിയതിന് രാജ്യത്തൊട്ടാകെ അറസ്റ്റിലായ 22 പേരിൽ ബെംഗളൂരുവിൽ നിന്നുള്ള 3 പേർ.എംബിബിഎസ് വിദ്യാർഥി ആദിത്യ റെഡി, രഘുനാഥ് കുമാർ, മുഹമ്മദ് അസ്ലം എന്നിവരെയാണ് ബെംഗളൂരുവിൽ നിന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്.
കൊൽക്കൊത്തയിൽ നിന്നാരംഭിച്ച അന്വേഷണമാണ് ബെംഗളൂരു, പുണെ, സൂറത്ത്, ഡാർജിലിങ്, ഡൽഹി, ഗാസിയാബാദ്, റാ ഞ്ചി, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് നീണ്ടത്. ഫോറിൻ പോസ്റ്റ് ഓഫിസുകളിലേക്ക് വിദേശത്തു നിന്ന് ലഹരി മരുന്ന് എത്തിച്ച ശേഷം. ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ച് വിൽപന നടത്തി വരിക യായിരുന്നു.