ബെംഗളൂരു : നഞ്ചൻകോടിനുസമീപം റെയിൽപ്പാളത്തിൽ തടിക്കഷണവും സ്റ്റീലുംവെച്ച് തീവണ്ടി അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ. സോമയ് മരണ്ഡി (22), ഭജനു മുർമു (28), ദസമട് മരണ്ഡി (32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നഞ്ചൻകോടിനും കടക്കോള റെയിൽവേസ്റ്റേഷനുമിടയിലായിരുന്നു സംഭവം. മൈസൂരുവിനും ചാമരാജനഗറിനും ഇടയിൽ സർവീസ് നടത്തുന്ന 06275-ാം നമ്പർ തീവണ്ടി കടന്നുപോകുന്നതിനുമുമ്പാണ് പാളത്തിൽ തടിക്കഷണവും സ്റ്റീലും കണ്ടത്. ലോക്കോ പൈലറ്റ് ഉടൻതന്നെ തീവണ്ടി നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.
വിവരമറിഞ്ഞയുടനെ മൈസൂരു ആർ.പി.എഫിലെ അസിസ്റ്റന്റ് സെക്യൂരിറ്റി കമാൻഡർ എം.എൻ.എ. ഖാൻ, പോസ്റ്റ് കമാൻഡർ കെ.വി. വെങ്കടേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനനടത്തി.ഉദ്യോഗസ്ഥരെത്തിയപ്പോൾ പ്രതികൾ മൂന്നുപേരും സംഭവസ്ഥലത്തുണ്ടായിരുന്നു. തീവണ്ടി അട്ടിമറിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികൾ വെളിപ്പെടുത്തിയതായാണ് വിവരം. കസ്റ്റഡിയിലെടുത്ത സമയത്ത് മൂന്നുപേരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു
കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാൻ പണം കണ്ടെത്തണം’: ഉച്ചഭക്ഷണ പദ്ധതി സംരക്ഷിക്കാൻ പുതിയ സമിതി
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാൻ പുതിയ സമിതിയുണ്ടാക്കാൻ സര്‍ക്കാര്‍ നിര്‍ദേശം.ഈമാസം മുപ്പതിന് മുൻപ് സ്കൂളുകളില്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതികള്‍ രൂപീകരിക്കാനാണ് നിര്‍ദേശം നല്‍കിയത്. പദ്ധതിക്കായി പണം കണ്ടെത്തുകയാണ് സമിതിയുടെ ചുമതല. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ അറുപത് ശതമാനം ചെലവ് കേന്ദ്ര സര്‍ക്കാരാണ് നല്‍കിയിരുന്നത്. ഈ ഫണ്ട് ലഭിക്കുന്നതിലെ കാലതാമസമാണ് പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചത് എന്നാണ് സര്‍ക്കുലറിലുള്ളത്. വാര്‍ഡ് മെമ്ബര്‍ കണ്‍വീനറായി ആറംഗ സംരക്ഷണ സമിതി രൂപീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
പിടിഎ പ്രസിഡന്റ്, പൂര്‍വ്വ വിദ്യാര്‍ഥി പ്രതിനിധി തുടങ്ങിയവര്‍ അംഗങ്ങളാണ്. രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പൗര പ്രമുഖര്‍ എന്നിവരില്‍ നിന്നം പലിശ രഹിത സാമ്ബത്തിക സഹായം ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. സിഎസ്‌ആ ഫണ്ടുകളും പ്രയോജനപ്പെടുത്തണം. പലിശ രഹിത സാമ്ബത്തിക സഹായങ്ങള്‍ സ്വീകരിച്ചാല്‍, ഉച്ചഭക്ഷണ ഫണ്ട് ലഭിച്ചാലുടൻ പ്രധാനാധ്യാപകര്‍ പണം തിരികെ നല്‍കണമെന്നും നിര്‍ദേശമുണ്ട്