കർണാടകയിലേക്ക് മൂന്നു വന്ദേഭാരത് ട്രെയിനുകള്‍ കൂടിയെത്തി. ചെന്നൈ-ബംഗളൂരു-മൈസൂരു റൂട്ടിലും കലബുറഗി-ബംഗളൂരു റൂട്ടിലും തിരുവനന്തപുരം-മംഗളൂരു റൂട്ടിലുമാണ് പുതിയ സർവിസുകള്‍.ഇവയുടെ ഫ്ലാഗ് ഓഫ് ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ചെന്നൈയില്‍നിന്ന് മൈസൂരുവിലേക്കുള്ള രണ്ടാം വന്ദേഭാരത് എക്സ്പ്രസാണ് ആരംഭിച്ചത്. ഈ ട്രെയിൻ (20663/20664) വ്യാഴാഴ്ച മുതല്‍ ഓടിത്തുടങ്ങും. ഏപ്രില്‍ നാലുവരെ ചെന്നൈയില്‍നിന്ന് എസ്.എം.വി.ടി ബംഗളൂരു വരെയും തിരിച്ചുമാണ് യാത്ര ചെയ്യുക. കാട്പാടി, കെ.ആർ പുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ആഴ്ചതോറുമുള്ള അറ്റകുറ്റപ്പണിക്ക് മൈസൂരുവില്‍ സൗകര്യമൊരുങ്ങിയ ശേഷം ഏപ്രില്‍ അഞ്ചു മുതല്‍ മൈസൂരു വരെ സർവിസ് നടത്തും. കെ.എസ്.ആർ ബംഗളൂരു, മണ്ഡ്യ എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും.
ചെന്നൈ-മൈസൂരു റൂട്ടില്‍ മൂന്നാമത്തെ വന്ദേഭാരത് സർവിസാണിത്. കലബുറഗി-ബംഗളൂരു വന്ദേഭാരത് സർവിസും ആരംഭിച്ചു. കെ.എസ്.ആർ ബംഗളൂരുവിലേക്കുള്ള ഈ ട്രെയിൻ തല്ക്കാലം എസ്.എം.വി.ടി സ്റ്റേഷൻ വരെയാണ് സർവിസ് നടത്തുക. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി കാസർകോടേക്ക് സർവിസ് നടത്തിയിരുന്ന വന്ദേഭാരത് (20631/ 20632) മംഗളൂരു സെൻട്രലിലേക്ക് നീട്ടി. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 6.15ന് മംഗളൂരു സെൻട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് വൈകീട്ട് 3.05ന് തിരുവനന്തപുരം എത്തും. 4.05ന് തിരുവനന്തപുരത്ത് നിന്ന് തിരികെ യാത്ര തിരിച്ച് രാത്രി 12.40ന് മംഗളൂരു സെൻട്രല്‍ എത്തും.
കര്‍ണാടകയില്‍ ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസിലേക്ക് ഒഴുക്ക്
മുൻ എം.പിയും കർണാടക മുൻ മന്ത്രിയുമായ കെ. ജയപ്രകാശ് ഹെഗ്ഡെ എന്ന ജെ.പി. ഹെഗ്ഡെ, ഉഡുപ്പി ബൈന്തൂരില്നിന്നുള്ള മുൻ ബി.ജെ.പി എം.എല്‍.എ സുനില്‍ കുമാർ ഷെട്ടി, മുദിഗരെയില്നിന്നുള്ള മുൻ ബി.ജെ.പി എം.എല്‍.എ എം.പി.കുമാരസ്വാമി എന്നിവർ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തി. ചൊവ്വാഴ്ച വൈകീട്ട് ബംഗളൂരുവിലെ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കർണാടക കോണ്‍ഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറില്‍നിന്ന് മൂവരും പാർട്ടി പതാക ഏറ്റുവാങ്ങി. കർണാടക പിന്നാക്കവർഗ കമീഷൻ മുൻ ചെയർമാൻ കൂടിയാണ് ജെ.പി. ഹെഗ്ഡെ. ഹെഗ്ഡെയുടേത് പാർട്ടിയിലേക്കുള്ള തിരിച്ചുവരവാണ്. വൈകാതെ രണ്ടു ബി.ജെ.പി എം.എല്‍.എമാർകൂടി കോണ്‍ഗ്രസ് പാളയത്തില്‍ തിരിച്ചെത്തുമെന്നാണ് വിവരം.
2019ല്‍ സഖ്യസർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പിയിലേക്ക് ചേക്കേറിയ എം.എല്‍.എമാരായ എസ്.ടി. സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരാണ് മടങ്ങാനൊരുങ്ങുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത സോമശേഖറിനും വോട്ടെുപ്പില്‍നിന്ന് വിട്ടുനിന്ന ശിവറാം ഹെബ്ബാറിനും ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അഭിഭാഷകനായ ഹെഗ്ഡെയെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി 2015ല്‍ കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം ബി.ജെ.പിയില്‍ ചേർന്നു. കഴിഞ്ഞ ബി.ജെ.പി സർക്കാറിനുകീഴില്‍ പിന്നാക്ക വർഗ കമീഷൻ ചെയർമാനായിരുന്നു.