Home Featured ബെംഗളൂരുവിൽ നിന്ന് മൂന്ന് പാകിസ്താൻ പൗരന്മാർ കൂടി അറസ്റ്റില്‍.

ബെംഗളൂരുവിൽ നിന്ന് മൂന്ന് പാകിസ്താൻ പൗരന്മാർ കൂടി അറസ്റ്റില്‍.

ബാംഗ്ലൂർ നഗരത്തില്‍ നിന്ന് മൂന്ന് പാകിസ്താൻ പൗരന്മാർ കൂടി അറസ്റ്റില്‍. കഴിഞ്ഞ ആറ് വർഷമായി വ്യാജ മേല്‍വിലാസവുമായി ബെംഗളൂരുവില്‍ കഴിഞ്ഞ പാകിസ്താൻ പൗരനും കുടുംബവും അറസ്റ്റിലായതിന് പിന്നാലെയാണിത്.ബംഗളൂരുവിലെ പീനിയയിലാണ് ഇവർ അനധികൃതമായി താമസിച്ചിരുന്നത്.പതിനഞ്ചിലധികം പേർ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടന്നതായാണ് സൂചന പതിനഞ്ചിലധികം പേർ മെഹ്ദി ഫൗണ്ടേഷനില്‍ ചേർന്നു.

ഇവരെല്ലാം യൂനുസ് അല്‍ഗോർ ധർമ ഗുരുവിന് വേണ്ടി പ്രചാരണത്തിനെത്തിയവരാണെന്നാണ് വിവരം.കേന്ദ്ര ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലാണ് ബെംഗളൂരുവിലെ ജിഗാനിയില്‍ താമസിച്ചിരുന്ന 48 കാരനായ റാഷിദ് അലി സിദ്ദിഖിയെ ഭാര്യയ്‌ക്കും മരുമക്കള്‍ക്കും ഒപ്പം അറസ്റ്റ് ചെയ്തത്. ഇയാള്‍ ശങ്കർ ശർമ്മ എന്ന പേരിലാണ് ബംഗളുരുവില്‍ താമസിച്ചിരുന്നത്.റാഷിദ് അലി സിദ്ദിഖിയുടെ കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരില്‍ ഏഴുപേർ ബാംഗ്ലൂരിലേക്കും ബാക്കിയുള്ളവർ അസം, ഒറീസ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും പോയി.

ജിഗാനിയില്‍ റഷീദിന്റെ കുടുംബം അറസ്റ്റിലായതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്.വരും ദിവസങ്ങളില്‍ കൂടുതല്‍ പാക് പൗരന്മാർ പിടിയിലാകാൻ സാധ്യതയുണ്ട്. അറസ്റ്റിലായവരെ ജിഗാനി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കി.

അപ്പോള്‍ ഇതാണ് ഡിവോഴ്‌സിന്റെ കാരണം’: ജയം രവിയുടെ പുതിയ ‘വിവാഹ ഫോട്ടോ’ വൈറലാകുന്ന

താനും ഭാര്യ ആർതിയും വിവാഹമോചിതരാകുന്നുവെന്ന കാര്യം ജയം രവി സോഷ്യല്‍ മീഡിയയിലൂടെയാണ്‌ അറിയിച്ചത്. 15 വർഷത്തെ ദാമ്ബത്യമാണ് അവസാനിപ്പിച്ചത്.ഇതിന് പിന്നാലെ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്ത് വന്നു. ആർതിക്കെതിരെ ജയം രവി ചില കേസുകളും നല്‍കി. ഇപ്പോഴിതാ, ജയം രവിയുടെ ഒരു വിവാഹ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഫോട്ടോ കണ്ടതും ഏവരും ഞെട്ടി. നടി പ്രിയങ്ക മോഹനുമായുള്ള വിവാഹ ചിത്രമാണ് പുറത്തുവന്നത്. ഇത് വലിയ ചർച്ചകള്‍ക്കും വഴിവച്ചു.

വിവാഹമോചനത്തിന്റെ നിയമകുരുക്കുകള്‍ അഴിയുന്നതിന് മുന്നേ തന്നെ ജയം രവി വീണ്ടും വിവാഹം കഴിച്ചോ എന്ന സംശയം ഉയർത്തുന്നവരുണ്ട്. എന്നാല്‍, ഇതൊന്നും നോക്കാതെ ചിലർ ഇരുവർക്ക് ആശംസകള്‍ അറിയിച്ചും കമന്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.ജയംരവിയോ പ്രിയങ്ക മോഹനോ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല. രവിയുടെ പുതിയ ചിത്രത്തിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടെന്നാണ് ഒരുവിഭാഗം പേർ പറയുന്നത്. എന്നാല്‍ ഒരുഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടാകാത്തത് ഏവരെയും സംശയത്തിലാക്കി. ഫോട്ടോ സംബന്ധിച്ച വിശദീകരണം ഇവർ നല്‍കുമെന്നാണ് ആരാധകർ അറിയിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group