Home Featured ബെംഗളൂരു:ജയ് ശ്രീറാം’ വിളിച്ചതിന് യുവാക്കളെ മര്‍ദിച്ചെന്ന് പരാതി; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു:ജയ് ശ്രീറാം’ വിളിച്ചതിന് യുവാക്കളെ മര്‍ദിച്ചെന്ന് പരാതി; മൂന്ന് പേര്‍ അറസ്റ്റില്‍

‘ബെംഗളൂരു:ജയ് ശ്രീറാം’ വിളിച്ചെന്നാരോപിച്ച്‌ ബെംഗളൂരുവില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെ മർദിച്ചെന്ന് പരാതി.വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതിന് പിന്നാലെ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആകെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. ചിക്കബെട്ടഹള്ളിയില്‍ രാമനവമി ദിനത്തില്‍ കാറില്‍ കൊടിയുമായി ജയ് ശ്രീറാം വിളിച്ച്‌ പോകുമ്ബോഴാണ് മൂന്ന് യുവാക്കള്‍ ആക്രമിക്കപ്പെട്ടതെന്ന് ബെംഗളൂരു സിറ്റി ഡിസിപി ബി എം ലക്ഷ്മി പ്രസാദ് പറഞ്ഞു. യുവാക്കളെ ബൈക്കിലെത്തിയ രണ്ട് പേർ തടയുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചതിനെ ഇവർ ചോദ്യംചെയ്തു. തുടർന്ന് വാക്കേറ്റമുണ്ടായി.

മർദനത്തില്‍ ഒരാളുടെ മൂക്കിന് പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു.ബൈക്കിലെത്തിയവരും ചില നാട്ടുകാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295, 298, 324, 326, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിദ്യാരണ്യപുര പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബാക്കി രണ്ടുപേരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ മൂന്ന് പേർക്ക് പ്രായപൂർത്തിയായിട്ടില്ല.

ന്യൂനപക്ഷ വോട്ടുകള്‍ നേരത്തേ തന്നെ ജെഡിഎസ്സില്‍ നിന്ന് കൊഴിഞ്ഞു പോയിരുന്നുവെന്ന് എച്ച്‌ ഡി കുമാരസ്വാമി.

ന്യൂനപക്ഷ വോട്ടുകള്‍ നേരത്തേ തന്നെ ജെഡിഎസ്സില്‍ നിന്ന് കൊഴിഞ്ഞു പോയിരുന്നുവെന്ന് എച്ച്‌ ഡി കുമാരസ്വാമി.അത് ബിജെപി സഖ്യം കൊണ്ടുണ്ടായതല്ല. ആ വോട്ട് പോയതില്‍ ഖേദമില്ലെന്നും എച്ച്‌ ഡി കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയില്‍ താഴേത്തട്ടില്‍ ജെഡിഎസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. 28-ല്‍ 28 സീറ്റും നേടി എന്‍ഡിഎ സഖ്യം ഇത്തവണ കര്‍ണാടക തൂത്തുവാരും.തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഗ്യാരന്റികള്‍ ചെറിയ പ്രതിഫലനമുണ്ടാക്കിയേക്കാം, പക്ഷേ വിജയിക്കാനാകില്ല. സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണെന്നും എച്ച്‌ ഡി കുമാരസ്വാമി പറഞ്ഞു. ബെംഗളുരു റൂറലിലെ ഡോ. സിഎന്‍ മഞ്ജുനാഥ അടക്കം എല്ലാവരും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. കര്‍ണാടകയില്‍ 28-ല്‍ 28 സീറ്റും എന്‍ഡിഎ മുന്നണി നേടുമെന്നും കുമാരസ്വാമി പറഞ്ഞു.വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നായിരുന്നു മറുപടി.

നിലവില്‍ എല്ലാ സീറ്റുകളിലും വിജയമുറപ്പാക്കുക എന്നതാണ് എന്റെ ലക്ഷ്യം. സ്ത്രീവോട്ടര്‍മാര്‍ക്കിടയില്‍ കോണ്‍ഗ്രസ് ഗ്യാരന്റികള്‍ ചെറിയ പ്രതിഫലനമുണ്ടാക്കിയേക്കാം.പക്ഷേ അതൊന്നും വിജയത്തിലെത്താന്‍ കോണ്‍ഗ്രസിനെ സഹായിക്കില്ല. പല കാര്യങ്ങളിലും നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ എതിര്‍പ്പ് ശക്തമാണ്.മണ്ഡ്യ, കോലാര്‍ പോലുള്ള ന്യൂനപക്ഷങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ നേരത്തേ തന്നെ കൊഴിഞ്ഞുപോക്കുണ്ട്. എന്‍ഡിഎ സഖ്യത്തില്‍ ഞങ്ങളെത്തുന്നതിന് മുമ്ബേ തന്നെ. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷവോട്ടുകള്‍ കുറയുന്നത് ജെഡിഎസ്സിനെ ബാധിക്കില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group