Home കർണാടക പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

by ടാർസ്യുസ്

ബെംഗളൂരു : കനകപുരയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കനകപുരയിലെ അമരനാരായണ ബ്ലോക്കിൽ വാടകയ്ക്ക് താമസിച്ചിരുന്ന സിദ്ധരാജു (55), ഭാര്യ ചന്ദ്രമ്മ (50), മകൻ പ്രശാ ന്ത് (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂവരും തിങ്കളാഴ്ച വൈകീട്ട് ബെംഗളൂരു വിക്ടോറിയആശുപത്രിയിൽ വെച്ചാണ് മരിച്ചത്.പ്രശാന്ത് കനകപുരയിൽ ഹോട്ടൽ നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ വെച്ച് ഹോട്ടലിലേക്കുള്ള ഭക്ഷണം തയ്യാറാക്കുമ്പോൾ സിലിൻഡർ പൊട്ടിത്തെറിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group