Home Featured മംഗളൂരു ബണ്ട്വാളിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് മലയാളികൾ മരിച്ചു

മംഗളൂരു ബണ്ട്വാളിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് മലയാളികൾ മരിച്ചു

ബെംഗളൂരു: മംഗളൂരു ബണ്ട്വാളിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ സ്വദേശി സന്തോഷ് (46), കോട്ടയം സ്വദേശി ബാബു (46) എന്നിവരാണ് മരിച്ചത്.പരുക്കേറ്റ കണ്ണൂർ സ്വദേശി ജോണി, തോട്ടം ഉടമ അഖിൽ എന്നിവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റബർ ടാപ്പിങ്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാത്രി 7നാണ് അപകടമുണ്ടായത്.കനത്ത മഴയെ തുടർന്ന് തീരദേശ കർണാടക ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരു ജില്ലകളിലെയും സ്കൂളുകൾക്കും കോളജുകൾക്കും ഇന്നും അവധി പ്രഖ്യാപിച്ചു.കനത്ത മഴയിൽ കർണാടകയിലെതീരപ്രദേശങ്ങളിലും മലനാട് മേഖലയിലും ജനജീവിതം താറുമാറായി.

You may also like

error: Content is protected !!
Join Our WhatsApp Group