Home Featured ബെംഗളൂരു: മഹാലക്ഷ്മി ലേഔട്ടിലെ ഫ്ലാറ്റിനുള്ളിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മഹാലക്ഷ്മി ലേഔട്ടിലെ ഫ്ലാറ്റിനുള്ളിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മഹാലക്ഷ്മി ലേ ൗട്ടിലെ ഫ്ലാറ്റിനുള്ളിൽ ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി. യശോദ (70) മക്കളായ സുമന (41), നരേഷ് (36) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തിൽ കരാറുകാരനായ നരേഷും സുമനയും അവിവാഹിതരാണ്.

യശോധയുടെ മറ്റൊരു മകൾ കുടുംബമായി രാജിജിനഗറിലാണ് താമസം. ഇവർ തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർക്ക് പിടിവീഴും;പരാതിപ്പെടാൻ പുതിയ ആപ്പുമായി കർണാടക

ബെംഗളൂരു : പൊതുസ്ഥലങ്ങളി പുകവലിക്കുന്നവർക്കെ തിരേ പരാതിപെടുന്നതിനായി സംസ്ഥാന പുകയില നിയന്ത്രണ സെല്ലിന്റെ സ്റ്റോപ്പ് ടുബാക്കോ എന്ന ആപ്പ് വരുന്നു. സ്റ്റോപ്പ് ടുബാക്കോ എന്ന ഈ ആപ്പ് രണ്ടുമാസത്തിനുള്ളിൽ എല്ലാവർക്കും ലഭ്യമാകുമെന്നും സംസ്ഥാന പുകയില നിയന്ത്രണ സെല്ല് അറിയിച്ചു.നിയമലംഘനങ്ങൾ സ്ഥിരമായി നടക്കുന്ന പ്രദേശങ്ങളോ സ്ഥാപനങ്ങളോ ഉണ്ടെങ്കിൽ അതിന്റെ ചിത്രങ്ങൾ ആപ്പിലൂടെ പങ്കുവെക്കുക മാത്രമാണ് ചെയ്യേണ്ടത്.

ഇതോടെ സെല്ലിന്റെ കീഴിലുള്ള പ്രത്യേക സ്ക്വാഡ് സ്ഥലത്തെത്തി നടപടി സ്വീകരിക്കും.സ്റ്റോപ്പ് ടുബാക്കോ ആപ്പിലൂടെ സ്ഥലത്തിന്റെ വിലാസവും പരാതിക്കാരന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും നൽകാം. പുകയില നിയന്ത്രണ സെല്ലിന്റെ കേന്ദ്രീകൃത കംപ്യൂട്ടർ സംവിധാനത്തിലേക്ക് ഈ വിവരങ്ങൾ എത്തുകയും പരാതി അതത് ജില്ലകളിലേക്കും താലൂക്ക് തലത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡിനും കൈമാറപ്പെടുകയും ചെയ്യും തുടർന്ന് പരാതി ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ സ്ക്വാഡ് സ്ഥലത്തെത്തി നടപടി സ്വീകരിക്കും.

ഇതിനായി താലൂക്ക് തലത്തിൽ പരാതികൾ പരിഹരിക്കാനും പരിശോധന നടത്താനും വേണ്ട സ്ക്വാഡുകൾ രൂപവത്കരിച്ചുവരികയാണെന്ന് പുകയില നിയന്ത്രണ സെൽ അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group