Home Featured ബെംഗളൂരു- മുംബൈ ഹൈവേയിൽ ട്രക്ക് വാഹനങ്ങളുമായി കൂട്ടിയിടിച്ച് മൂന്നുമരണം

ബെംഗളൂരു- മുംബൈ ഹൈവേയിൽ ട്രക്ക് വാഹനങ്ങളുമായി കൂട്ടിയിടിച്ച് മൂന്നുമരണം

പുണെ : പുണെയ്ക്കടുത്ത് ബെംഗളൂരു- മുംബൈ ഹൈവേയിൽ അതിവേഗമെത്തിയ കണ്ടെയ്നർ ട്രക്ക് ഒട്ടേറെ വാഹനങ്ങളിലിടിച്ച് ഒരു പെൺകുട്ടിയുൾപ്പെടെ മൂന്നുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. പഴയ മുംബൈ- പുണെ ദേശീയ പാതയിൽ ലോണാവാലയ്ക്കും ഖണ്ടാലയ്ക്കും ഇടയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.അപകടത്തെത്തുടർന്ന് അല്പനേരം ഗതാഗതക്കുരുക്കുണ്ടായി. ലോണാവാല നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയിൽ ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും പുണെ ഭാഗത്തുനിന്ന് മുംബൈ ഭാഗത്തേക്ക് കൂറ്റൻ കണ്ടെയ്നർ പോകുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരം.

ലോണാവാല ടൗണിൽനിന്ന് കുറച്ചുദൂരം പിന്നിട്ടപ്പോൾ ഇറക്കമുള്ള വളവിലാണ് കണ്ടെയ്നർ മറിഞ്ഞത്. കണ്ടെയ്നർ തെന്നിമാറി ഇരുചക്രവാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.

പെണ്‍സുഹൃത്തിനെ ബലാത്സംഗം ചെയ്ത്, കത്തി കൊണ്ട് 111 തവണ കുത്തി കൊലപ്പെടുത്തിയ റഷ്യക്കാരന് മാപ്പു കൊടുത്ത് പുടിൻ

കാമുകിയായിരുന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത്, കത്തികൊണ്ട് 111 തവണ കുത്തിയ റഷ്യൻ യുവാവിന് മാപ്പുനല്‍കി പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ.പെണ്‍സുഹൃത്തായിരുന്ന വെറ പെഖ്തെലേവയെ ക്രൂരമായി കൊലപ്പെടുത്തിയ കുറ്റത്തിന് 17 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട വ്ലാദിസ്‍ലാവ് കന്യൂസിന്റെ ശിക്ഷയാണ് ഇളവ് ചെയ്തത്.മൂന്നര മണിക്കൂറോളമാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പിന്നീട് കേബിള്‍ വയറുകൊണ്ട് കഴുത്തുമുറക്കി ശ്വാസം മുട്ടിച്ചുകൊന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍ക്കാര്‍ പൊലീസിനെ അറിയിക്കാൻ ശ്രമം നടത്തി. എന്നാല്‍ പൊലീസ് ഇവരുടെ ഫോണ്‍ അറ്റന്റ് ചെയ്തില്ല. പെണ്‍കുട്ടിയുടെ അമ്മ ഒക്സാനയുടെ വെളിപ്പെടുത്തലോടെയാണ് ക്രൂരകൃത്യം ലോകമറിഞ്ഞത്.

ബന്ധത്തില്‍ നിന്ന് പിൻമാറിയതിനാണ് കന്യൂസ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. യുക്രെയ്ന് എതിരെ യുദ്ധം ചെയ്യാൻ സമ്മതമറിയിച്ചപ്പോഴാണ് യുവാവ് പുടിൻ മാപ്പ് നല്‍കിയത്.സൈനിക യൂനിഫോം ധരിച്ച കന്യൂസിന്റെ ചിത്രം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് അവര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ‘വലിയ തിരിച്ചടിയാണിത്. കല്ലറയില്‍ കിടക്കുന്ന എന്റെ കുഞ്ഞിന് സ്വസ്ഥത കിട്ടില്ല. എന്റെ ജീവിതവും പ്രതീക്ഷയുമാണ് നഷ്ടമായത്.എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. നീതി പോലും അകലെയാക്കിയ ഈ രാജ്യത്ത് ജീവിക്കുന്നതില്‍ അര്‍ഥമില്ല.’- ഒക്സാന പറഞ്ഞു.ജയില്‍ ശിക്ഷയനുഭവിക്കുകയായിരുന്ന കന്യൂസിനെ യുദ്ധം ചെയ്യാനായി യുക്രെയ്ൻ അതിര്‍ത്തിയിലേക്ക് പറഞ്ഞയച്ചതാണ് റഷ്യ. നവംബര്‍ മൂന്നിനാണ് കന്യൂസിന് പൊതുമാപ്പ് നല്‍കിയത്.

ഹീനമായ കൊലപാതകം നടത്തിയതിന് ഒരുവര്‍ഷത്തില്‍ താഴെ മാത്രമാണ് കന്യൂസ് ശിക്ഷയനുഭവിച്ചത്. അതേസമയം, ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പുടിനെ ന്യായീകരിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ യുദ്ധക്കളത്തിലെ രക്തം കൊണ്ട് പ്രായശ്ചിത്തം ചെയ്യുകയാണെന്നാണ് പെസ്കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group