Home Featured ബെംഗളൂരു: ശിവമോഗയിൽ ബസുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.

ബെംഗളൂരു: ശിവമോഗയിൽ ബസുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.

ബെംഗളൂരു: ശിവമോഗയിലെ ചോറാടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്.ശിവമോഗയിൽനിന്ന് ശിക്കാരിപുരയിലേക്ക് പോകുകയായിരുന്ന ബസ് എതിർദിശയിൽ വരുകയായിരുന്നു മറ്റൊരു ബസിൽ ഇടിക്കുകയായിരുന്നു.യാത്രക്കാരായ രണ്ടുപേർ അപകടസ്ഥലത്തുതന്നെ മരിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റൊരു യാത്രക്കാരൻ വെള്ളിയാഴ്ച പുലർച്ചെയും മരിച്ചു.അപകടത്തിൽ പരിക്കേറ്റ 35-പേർ ശിവമോഗയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബസുകളുടെ അതിവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് അറിയിച്ചു. സ്ഥിരമായി അപകടംനടക്കുന്ന മേഖലയാണിത്. അപകടത്തിൽപ്പെട്ട രണ്ടു ബസിന്റെയും മുൻവശം പൂർണമായും തകർന്നിട്ടുണ്ട്.

കര്‍ണാടക ഫലം വരുന്നതിന് മുമ്ബ് മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്ന് ബി.ജെ.പി

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ, ബി.ജെ.പി മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്നു.മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ യോഗം ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ബംഗളൂരുവിലെ വസതിയിലാണ് യോഗം നടന്നത്.ബി.ജെ.പി കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് യെദിയൂരപ്പ കഴിഞ്ഞ ദിവസം ആത്മ വിശ്വാസം പ്രകടിപ്പിച്ചിരുന്നു.

എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് നേരിയ വിജയം പ്രവചിച്ചതിനു പിന്നാലെയായിരുന്നു യെദിയൂരപ്പയുടെ പരാമര്‍ശം. ബസവരാജ ബൊമ്മൈയും പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഥവാ കേവല ഭൂരിപക്ഷം തികക്കാന്‍ സാധിച്ചില്ലെങ്കില്‍, എന്തുചെയ്യണമെന്നത് സംബന്ധിച്ച്‌ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് പറഞ്ഞ അദ്ദേഹം അത്തരമൊരു ചോദ്യം ഉയരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക് 115-117 സീറ്റുകള്‍ ഉറപ്പാണെന്നും ബൊമ്മൈ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group