ബെംഗളൂരു:ബംഗളൂരുവില്‍നിന്ന് ഉത്തര കന്നഡയിലെ ഗോകർണയിലേക്ക് പോയ സ്വകാര്യബസ് ചിത്രദുർഗയില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേർ മരിച്ചു.ഉത്തരകന്നഡ ഹൊന്നാവർ സ്വദേശി ജഗദീഷ് (45), ശിവമൊഗ്ഗ സാഗർ സ്വദേശി ഗണപതി (40) എന്നിവരെയാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞത്.ഞായറാഴ്ച പുലർച്ചെ നാലോടെ ഹൊലലകരെ ആഞ്ജനേയ ക്ഷേത്രത്തിന് സമീപമാണ് അപകടം. സംഭവത്തില്‍ 38 പേർക്ക് പരിക്കേറ്റു.ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ ഹൊലലകരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡില്‍ നിർമാണപ്രവൃത്തികള്‍ നടക്കുന്നുണ്ട്. വേഗത്തിലെത്തിയ ബസിലെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതോടെ ബസ് റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അശാസ്ത്രീയ റോഡ് പ്രവൃത്തി കാരണം മേഖലയില്‍ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഹൊലലകരെ പൊലീസ് കേസെടുത്തു.
ജാസ്മിന്റെ കാമുകൻ വൈല്‍ഡ് കാര്‍ഡായി എത്തുമോ?,ബിഗ് ബോസ് വിളിച്ചോ?; മറുപടിയുമായി അഫ്സല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ 19 പേരായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മൂന്നാഴ്ച പിന്നിടുമ്ബോള്‍ 5 മത്സരാർത്ഥികളാണ് ഷോയില്‍ നിന്നും പുറത്തായിരിക്കുന്നത്.ഷോയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെട്ട രതീഷ് കുമാറായിരുന്നു ആദ്യം തന്നെ ഷോയില്‍ നിന്നും പോയത്. പിന്നാലെ നിഷാന, സുരേഷ് എന്നീ മത്സരാർത്ഥികള്‍ പുറത്തായി.നാലാമതായി അസി റോക്കിയാണ് പുറത്തായത്. ബിഗ് ബോസിന്റെ നിയമങ്ങള്‍ ലംഘിച്ചതോടെയാണ് റോക്കി ഷോയില്‍ നിന്നും പുറത്ത് പോകുന്നത്. സഹമത്സരാർത്ഥിയായ സിജോയെ റോക്കി തല്ലിയതാണ് പുറത്താകലിന് കാരണമായത്. അതേസമയം റോക്കിയുടെ അടിയേറ്റതോടെ പരിക്കേറ്റ സിജോ ശസ്ത്രക്രിയയ്ക്ക് വിധേയമായി വിശ്രമത്തിലായതിനാല്‍ തിരികെ വരാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ ഗെയിം മുന്നോട്ട് പോകണമെങ്കില്‍ വ്യത്യസ്തരായ കൂടുതല്‍ മത്സരാർത്ഥികള്‍ എത്തണമെന്നും വൈല്‍ഡ് കാർഡുകളായി ഉടൻ തന്നെ അവരെ ഹൗസിനുള്ളിലേക്ക് കയറ്റിവിടണമെന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. വീക്കെന്റ് എപ്പിസോഡില്‍ ഇത്തരത്തില്‍ വൈല്‍ഡ് കാർഡ് എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്.നിലവില്‍ 6 പേര് വൈല്‍ഡ് കാർഡ് ആയി എത്തിയേക്കുമെന്നാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ ചർച്ചകള്‍. ഇതിലൊരാള്‍ അഭിഷേക് ശ്രീകുമാർ എന്ന വ്യക്തിയാണ്.
കൂടാതെ നന്ദന, അഭിഷേക് ജയദീപ്, യുട്യൂബർ സായ് കൃഷ്ണ,അവതാരകയായ പൂജ, ഡിജെ സിബിൻ തുടങ്ങിയവരുടെ പേരുകളും ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ ചർച്ചയാകുന്നുണ്ട്. അതേസമയം ജാസ്മിന്റെ കാമുകനായി അഫ്സലും വൈല്‍ഡ് കാർഡ് ആയി എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.ഇപ്പോഴത്തെ ഗബ്രി-ജാസ്മിൻ കൂട്ടുകെട്ടിനെ പൊളിച്ച് കളി വേറെ ലെവലില്‍ എത്തിക്കാൻ അഫ്സലിന്റെ വരവോടെ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.
ഇത്തരം ചർച്ചകള്‍ക്കിടെ ഇപ്പോഴിതാ ഇക്കാര്യത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്സല്‍. വിവി ഹിയർ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഫ്സല്‍ അഭ്യൂഹങ്ങള്‍ സംഭവിച്ച് വ്യക്തത വരുത്തിയത്. ‘പലരും എന്നോട് ചോദിക്കുന്നത് ബിഗ് ബോസില്‍ പോകുന്നുണ്ടോ? വൈല്‍ഡ് കാർഡ് ആയി പോകുമോയെന്നും. ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ എന്നെ ബിഗ് ബോസ് വിളിച്ചിട്ടും ഇല്ല, വൈല്‍ഡ് കാർഡ് ആയി പോകുമോയെന്നൊന്നും ഇന്ന് എനിക്ക് അറിയാത്ത അവസ്ഥയാണ്. അത് എന്തെങ്കിലും ആവട്ടെ’,താരം പറഞ്ഞു. എന്തായാലും അഫ്സല്‍ ഇല്ലെങ്കില്‍ മറ്റാരൊക്കെയാകും ഹൗസിനെ ഇളക്കി മറിക്കാൻ എത്തുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.