ബെംഗളൂരു : തുമകൂരു ജില്ലയിൽ കാർതടാകത്തിൽവീണ് കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ഞായറാഴ്ച രാവിലെ ഷിറ രാമലിംഗപുരിയിലായിരുന്നു അപകടം. മക്രൈഹള്ളി സ്വദേശി പ്രവീണും കുടുംബവും ധർമസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. പ്രവീണിന്റെ ഭാര്യ യമുന (25), അമ്മ സന്നമ്മ, പിതാവിന്റെ സഹോദരൻ ദൊഡ്ഡണ്ണ (38) എന്നിവരാണ് മരിച്ചത്.യമുനയാണ് കാറോടിച്ചിരുന്നത്.
നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ തടാകത്തിലേക്ക് കാർ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാർ തടാകത്തിൽ വീണയുടനെ പ്രവീണിന് പുറത്തിറങ്ങാൻ സാധിച്ചു. ബാക്കിയുള്ളവർ കാറിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഷിറ നഗർ പോലീസ് കേസെടുത്തു
ഗൂഡല്ലൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു
തമിഴ്‌നാട് ഗൂഡല്ലൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. കെജി പെട്ടി സ്വദേശി ഈശ്വരന്‍ ആണ് മരിച്ചത്.മേഘമല കടുവാസങ്കേതത്തില്‍ വണ്ണാത്തിപ്പാറയിലാണ് സംഭവം. കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വിശദീകരണം.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കടുവാസങ്കേതത്തിനുള്ളില്‍ വേട്ടയ്ക്ക് കയറിയതാണ് ഈശ്വരന്‍ എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാളെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് വിവരം.
ഈ സമയം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വനംവകുപ്പ് വിശദീകരിക്കുന്നു.അതേസമയം കടുത്ത പ്രതിഷേധത്തിലാണ് കൊല്ലപ്പെട്ട ഈശ്വരന്റെ ബന്ധുക്കള്‍. സ്വന്തം സ്ഥലത്ത് നില്‍ക്കുമ്ബോഴായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആക്രമിച്ചതെന്നും മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഈശ്വരന്റെ മൃതദേഹം തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.