ബംഗളൂരു: ഓസ്ട്രേലിയയിലേക്ക് കയറ്റി വിടാനുള്ള വസ്ത്രങ്ങൾക്കുള്ളിൽ നിന്നും മൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ കണ്ടെത്തി. രഹസ്യവിവരത്തെതുടർന്ന് എൻ സി ബി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ആന്ധ്രാപ്രദേശിലെ നരാസപുരത്തു നിന്നും ബുക്ക് ചെയ്ത പാർസൽ ചെന്നൈ വഴി ഓസ്ട്രേലിയയിലേക്ക് കടത്താനുള്ള പദ്ധതിയിലായിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹങ്കയുടെ തുന്നൽ ഇളക്കി മയക്കി മരുന്ന് നിറച്ച ശേഷം പഴയതു പോലെ തുന്നിപ്പിടിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.