Home Featured നൈക്കി ഷൂ നിറച്ച ട്രക്ക് തട്ടിയെടുത്തു മോഷണം; ബെംഗളൂരുവിൽ മൂന്നു പേർ അറസ്റ്റിൽ

നൈക്കി ഷൂ നിറച്ച ട്രക്ക് തട്ടിയെടുത്തു മോഷണം; ബെംഗളൂരുവിൽ മൂന്നു പേർ അറസ്റ്റിൽ

ഇ-കൊമേഴ്‌സ് കമ്പനിയായ മിന്ത്രയിലേക്ക് ബ്രാൻഡഡ് ഷൂസുകളുമായി പോയ ട്രക്ക് തട്ടിയെടുത്ത് മോഷണം നടത്തിയവർ പിടിയിൽ. അസം സ്വദേശികളായ സുബ്ഹാൻ പാഷ, മൻസർ അലി, ഷാഹിദുൽ റഹ്‌മാൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളായ മറ്റു നാലുപേർ ഒളിവിലാണ്.ബഹുരാഷ്ട്ര ബ്രാൻഡുകളുടെ ഷൂസുകളും വസ്ത്രങ്ങളും സൂക്ഷിക്കുന്ന വെയർ ഹൗസുകളിൽ തൊഴിലാളികളായി കയറി മോഷണം നടത്തിവരുന്നവരാണ് പിടിയിലായവരെന്ന് പോലീസ് അറിയിച്ചു. ഒന്നോ രണ്ടോ ആഴ്ച ജോലിക്കുനിന്ന് മോഷണം നടത്തി കടന്നു കളയുന്നതാണ് പ്രതികളുടെ രീതിയെന്നും പോലീസ് വിശദീകരിച്ചു.

നൈക്കി ഷൂ’ സൂക്ഷിക്കുന്ന ഗോഡൗണിൽ ജോലി അന്വേഷിച്ചെത്തിയ, നിലവിൽ ഒളിവിലുള്ള പ്രതി സാലിഹ് അഹമ്മദ് ലഷ്കറാണ് മോഷണം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ഡിസംബർ 21ന് ആയിരുന്നു അനേക്കലിലെ ഷെട്ടിഹള്ളിയിലുള്ള നൈക്കി കമ്പനിയുടെ ഗോ ഡൗണിൽനിന്നും 1,558 ജോഡി ഷൂസുകൾ നിറച്ച ട്രക്ക് പുറപ്പെട്ടത്. യാത്രാമധ്യേ ഡ്രൈവറെ ഭീഷണിപ്പെടുത്തി വാഹനം വഴിതിരിച്ച് വിട്ടാണ് സംഘം തട്ടിപ്പു നടത്തിയത്. രാത്രി ഒന്‍പത് മണിക്ക് അനുഗോണ്ടനഹള്ളിയിലെ മിന്ത്രയുടെ ഗോഡൗണിൽ എത്തേണ്ട വാഹനം മറ്റൊരിടത്തു നിർത്തി വേറൊരു ഗോഡൗണിലേക്കു സാധങ്ങൾ മാറ്റുകയായിരുന്നു.

സംഘത്തിലെ മറ്റ് ആറു പേരും ഇതിന് സഹായം ചെയ്തു. കാലിയായ ട്രക്ക് പിന്നീട് ചിക്കജലയിൽ ഉപേക്ഷിച്ചു. നിശ്ചിത സമയം കഴിഞ്ഞും ഗോഡൗണിൽനിന്ന് ട്രക്ക് തിരിച്ചെത്താതായതോടെ വാഹന ഉടമ ജിപിഎസ് പരിശോധിച്ചപ്പോഴാണ് വാഹനം ചിക്കജലയിൽ നിശ്ചലമായതായി കണ്ടെത്തിയത്. മിന്ത്രയിലും നൈക്കിയിലും വിവരമറിയിച്ച വാഹന ഉടമ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് . റസാഖ് പല്യയിലെ ഗോഡൗണിൽ പ്രതികൾ ഒളിപ്പിച്ച ഷൂസുകൾ പോലീസ് പീന്നീട് കണ്ടെടുത്തു. കൂട്ടത്തിലുണ്ടായിരുന്ന കുറച്ച് ഷൂസുകൾ പ്രതികൾ വില്പന നടത്തി പണമുണ്ടാക്കിയതായി പോലീസ് പറഞ്ഞു. നേരത്തെ സമാന രീതിയിൽ രണ്ടു തവണ മോഷണം നടത്തി പിടിക്കപ്പെട്ടവരാണ് പ്രതികളിൽ രണ്ടു പേരെന്ന് പോലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

പുതിയ അപ്ഡേറ്റുമായി ടെലിഗ്രാമെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കുറി ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതുക്കിയ ഡിലീറ്റ് ആനിമേഷനോടൊപ്പം വോയ്‌സ്, വീഡിയോ കോളുകളില്‍ പുതിയ ഡിസൈൻ കൊണ്ടുവരുന്ന അപ്‌ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്.പൂര്‍ണ്ണമായി എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍, വോയ്‌സ്, വീഡിയോ കോളുകള്‍ എന്നിവയിലൂടെ ആളുകളുമായി ബന്ധപ്പെടാൻ രാജ്യത്തുടനീളമുള്ള നിരവധി പേര്‍ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. പുതിയ യൂസര്‍ ഇന്റര്‍ഫേസ് കുറച്ച്‌ റിസോഴ്സുകള്‍ പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ഫോണുകളുടെ പെര്‍ഫോമൻസ് ബൂസ്റ്റും ബാറ്ററി ലൈഫും വര്‍ദ്ധിപ്പിക്കാനാകുമെന്ന് ടെലിഗ്രാം പറഞ്ഞു. അപ്‌ഡേറ്റ് വരുന്നതോടെ പഴയ ഉപകരണങ്ങളിലും ആപ്പ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും.

പുതിയ അപ്ഡേറ്റിലൂടെ കോളുകള്‍ പൂര്‍ണമായും പുനര്‍രൂപകല്പന ചെയ്തുവെന്നാണ് പറയുന്നത്. കോളിന്റെ നിലയെ അടിസ്ഥാനമാക്കി ചലനാത്മകമായി മാറുന്ന പുതിയ ആനിമേഷനുകളും മനോഹരമായ പശ്ചാത്തലങ്ങളും ചേര്‍ക്കും. റിംഗിംഗ്, ആക്ടീവ് എന്നിവയായിരിക്കുമിത്. പുതിയ ഇന്റര്‍ഫേസിന് മുമ്ബത്തേതിനേക്കാള്‍ സോഴ്സുകള്‍ ആവശ്യമാണ്. മികച്ച കോള്‍ നിലവാരവും ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ടെലിഗ്രാം ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി “താനോസ് സ്നാപ്പ്” ഇഫക്‌ട് എന്ന പേരില്‍ “വാപ്പറൈസ് ആനിമേഷൻ” പ്രഖ്യാപിച്ചത്.

തടസ്സമില്ലാത്തതും കൂടുതല്‍ കാര്യക്ഷമവുമായ ഉപയോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാണ്.വാട്ട്‌സ്‌ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലുള്ള സ്റ്റോറി ഫീച്ചര്‍ ടെലിഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.ഇതില്‍ സ്‌റ്റോറികള്‍ പോസ്‌റ്റ് ചെയ്‌തതിന് ശേഷവും അവയില്‍ എഡിറ്റ് വരുത്താനാകും. സ്ക്രീനിന്റെ മുകള്‍ഭാഗത്തായാണ് സ്റ്റോറിയുടെ വിഭാഗമുള്ളത്. നിങ്ങളുടെ ചാറ്റ് ലിസ്റ്റിന്റെയും ഫോള്‍ഡറുകളുടെയും മുഴുവൻ ദൈര്‍ഘ്യവും നിങ്ങള്‍ക്ക് തുടര്‍ന്നും കാണാനാകും. ടെലിഗ്രാമിന് 800 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 2013ലാണ് ആപ്പ് ആരംഭിക്കുന്നത്. പിന്നിട് പരസ്യ രഹിത സന്ദേശമയയ്‌ക്കല്‍ ആപ്പ് എന്നതിലുപരി കൂടുതല്‍ പേരും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളുടെ കൂട്ടത്തിലെത്താനുള്ള ഓട്ടത്തിലായിരുന്നു ടെലിഗ്രാം.

You may also like

error: Content is protected !!
Join Our WhatsApp Group