ബെംഗളൂരു : ഫാക്ടറി ഉടമയിൽനിന്ന് പണം തട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ച ഫാക്ടറി ജീവനക്കാരനും രണ്ടു സുഹൃത്തുക്കളും അറസ്റ്റിലായി. മാണ്ഡ്യ സ്വദേശി നൂറുള്ള ഖാനും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ ഫാക്ടറി ഉടമയായ മുഹമ്മദ് ആസിഫ് ഹബീബിന്റെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായ നൂറുള്ള ഖാൻ വർഷങ്ങളായി ഹബീബിന്റെ ഫാക്ടറിയിലെ ജീവനക്കാരനാണ്.വ്യാഴാഴ്ച നൂറുള്ള ഖാൻ ഹബീബിനെ വിളിച്ച് തന്നെ ഒരുസംഘമാളുകൾ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യമായി രണ്ടു ലക്ഷംരൂപ കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
ഇതേത്തുടർന്ന് ഹബീബ് ആർ.ടി. നഗർ പോലീസിൽ പരാതിനൽകി. നൂറുള്ള ഖാനെ രക്ഷപ്പെടുത്താൻ പണം കൊടുക്കാൻ തയ്യാറാണെന്നും അറിയിച്ചു. പിന്നീട് നൂറുള്ള ഖാൻ വീണ്ടും വിളിച്ച് ഹബീബിനോട് രണ്ടുലക്ഷം രൂപ തന്റെ അക്കൗണ്ടിലിടാൻ ആവശ്യപ്പെട്ടു.ഇതോടെ സംശയംതോന്നിയ പോലീസ് നൂറുള്ള ഖാന്റെ മൊബൈൽഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്ത് പിടികൂടുകയായിരുന്നു. പണം തട്ടാനാണ് സുഹൃത്തുക്കൾക്കൊപ്പംചേർന്ന് തട്ടിപ്പ് നാടകം കളിച്ചതെന്ന് നൂറുള്ള ഖാൻ പോലീസിനോട് പറഞ്ഞു.
കേന്ദ്ര സംഘത്തിനു മുന്നില്‍ കീടനാശിനി കുടിച്ച് കര്‍ഷകന്‍റെ ആത്മഹത്യാശ്രമം; കുപ്പി തട്ടിമാറ്റി പൊലീസ്
കര്‍ണാടകയിലെ വരള്‍ച്ച ദുരിത മേഖലകള്‍ സന്ദര്‍ശിക്കാൻ എത്തിയ കേന്ദ്ര സംഘം മുമ്ബാകെ കര്‍ഷകൻ കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.കേന്ദ്ര കൃഷിമന്ത്രാലയ ജോ. സെക്രട്ടറി അജീത് കുമാര്‍ സാഹു നയിക്കുന്ന സംഘത്തിന്റെ മുന്നില്‍ ബെലഗാവി ജില്ലയിലെ കര്‍ഷകൻ അപ്പാ സാഹെബ് ലക്കുണ്ടിയാണ് നിയന്ത്രണം വിട്ട് പ്രതികരിച്ചത്. എഴുപതുകാരനായ അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് പൊലീസ് കീടനാശിനി കുപ്പി തട്ടിമാറ്റി. തന്റെ 40 ഏക്കര്‍ കൃഷിഭൂമി പൂര്‍ണമായി നശിച്ചു എന്ന് കര്‍ഷകൻ വിലപിച്ചു. തലമുറകളായി പലതരം കൃഷികള്‍ ചെയ്തു വരുന്ന ഭൂമിയാണ്. ഇങ്ങിനെ ഒരു അവസ്ഥ തന്റെ അനുഭവത്തിലോ പൂര്‍വികര്‍ പറഞ്ഞു കേട്ട അറിവോ ഇല്ല.
കര്‍ണാടക സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ പദ്ധതികള്‍ നടപ്പാക്കുന്നതല്ലാതെ കര്‍ഷകരെ ഗൗനിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഈ കര്‍ഷകന്റേത് കര്‍ഷകരുടെ പൊതു അവസ്ഥയോടുള്ള പ്രതികരണമാണെന്ന് കേന്ദ്ര സംഘത്തെ അനുഗമിച്ച ബെലഗാവി ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ നിതീഷ് പടില്‍ സാഹുവിനെ അറിയിച്ചു. മൂന്ന് സംഘങ്ങളായാണ് 10 പേരടങ്ങുന്ന കേന്ദ്ര പ്രതിനിധികള്‍ കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തുന്നത്. കുടിവെള്ള അഡീഷനല്‍ ഉപദേഷ്ടാവ് ഡി. രാജശേഖര്‍ നയിക്കുന്ന രണ്ടാമത്തെ സംഘം ശനിയാഴ്ച ഗഡക്, കൊപ്പല്‍ ജില്ലകളും ഞായറാഴ്ച വിജയനഗര, ബല്ലാരി ജില്ലകളും സന്ദര്‍ശിക്കും.
ജല ആയോഗ് ഡയറക്ടര്‍ അശോക് കുമാര്‍ നയിക്കുന്ന മൂന്നാം സംഘം ചിത്രദുര്‍ഗ, ചിക്കബല്ലപ്പൂര്‍, ദാവണ്‍ഗരെ, ബംഗളൂരു റൂറല്‍ എന്നീ ജില്ലകളില്‍ വരും ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തും. തിങ്കളാഴ്ച മൂന്ന് സംഘവും ഡല്‍ഹിയില്‍ സമ്മേളിച്ച് ഏകോപനം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കര്‍ണാടക സര്‍ക്കാര്‍ 6000 കോടി രൂപ വരള്‍ച്ച ദുരിതാശ്വാസ സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി സിദ്ധാരാമയ്യ ഡല്‍ഹിയില്‍ ബന്ധപ്പെട്ട മന്ത്രിമാരെ സന്ദര്‍ശിച്ച് മഴ ലഭ്യത കുറഞ്ഞതിനാല്‍ സംസ്ഥാനം അനുഭവിക്കുന്ന പ്രയാസം അറിയിച്ചിരുന്നു. കര്‍ണാടകയില്‍ 195 താലൂക്കുകള്‍ വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. 32എണ്ണം കൂടി ഈ ഗണത്തില്‍പെടുത്തേണ്ട അവസ്ഥയിലാണ്. 42 ലക്ഷം ഹെക്ടര്‍ കൃഷിഭൂമി വിളനാശം നേരിട്ടു എന്നാണ് കണക്ക്.