ബെംഗളൂരു: തീവണ്ടികളിൽ യാത്രക്കാരുടെ ഭക്ഷണത്തിൽ മയക്കുമരുന്നു കലർത്തിയശേഷം കവർച്ച നടത്തുന്ന സംഘത്തിലെ മൂന്നുപേർ ബെംഗളൂരുവിൽ പിടിയിൽ. കൊൽക്കത്ത സ്വദേശികളായ മുഹമ്മദ് ഷൗക്കത്ത് (55), മുഹമ്മദ് സത്താർ (51), ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് അവാദ് (58) എന്നിവരാണ് അരസിക്കരെ റെയിൽവേ പോലീസിന്റെ പിടിയിലായത്.ഡിസംബർ 17-ന് ജോധ്പുർ- ബെംഗളൂരു എക്സ്പ്രസിൽ യാത്രചെയ്ത ദമ്പതികളെ മയക്കിയശേഷം ആഭരണങ്ങളും പണവും കവർന്ന കേസിന്റെ അന്വേഷത്തിലാണ് ഇവർ പിടിയിലായതെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം, നാഗർകോവിൽ, കൊൽക്കത്ത റെയിൽവേ സ്റ്റേഷനുകളിൽ മുമ്പ് രജിസ്റ്റർ ചെയ്ത കേസുകളിലും സംഘത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.യാത്രക്കാരുമായി സൗഹൃദമുണ്ടാക്കിയശേഷം പ്രത്യേക മരുന്ന് കലർത്തിയ ഭക്ഷണം നൽകി മയക്കുകയാണ് ഇവരുടെ രീതി. യാത്രക്കാർ മയങ്ങിയെന്ന് ഉറപ്പായാൽ ആഭരണങ്ങളും പണവും മൊബൈൽ ഫോണുകളും കവർന്ന് തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങി രക്ഷപ്പെടും.സമാനരീതിയിൽ പ്രവർത്തിക്കുന്ന വലിയൊരു സംഘത്തിലെ കണ്ണികളാണിവരെന്നാണ് പോലീസിന്റെ നിഗമനം.
ചാണകം വാരിപ്പൂശി ഹോളിയാഘോഷവുമായി വരാണാസി BHU മുൻ ഡീൻ.
ചാണകം വാരിപ്പൂശി ഹോളിയാഘോഷവുമായി വരാണാസി BHU മുൻ ഡീൻ. ചാണകം പവിത്രമെന്ന് കൗശല്‍ കിഷോർ മിശ്ര പറയുന്നു. പണ്ട് ഹോളി ആഘോഷിച്ചിരുന്നത് ഇങ്ങനെയെന്നും കൗശല്‍ വിഡിയോയില്‍ പറയുന്നു.ലെറ്റസ്‌ലി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ചാണക ഹോളി ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.വ്യാപകമായി പ്രചരിച്ച വിഡിയോയില്‍, ചാണകം ഉപയോഗിച്ച് ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന മിശ്രയെ കാണാം. ഇത് പരമ്ബരാഗത ആചാരമായ നിറങ്ങള്‍ ഉപയോഗിച്ച് കളിക്കുന്നതിനേക്കാള്‍ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം വാദിക്കുന്നു.ഉത്സവത്തിൻ്റെ ശുദ്ധീകരണവും പരമ്ബരാഗതവുമായ രൂപമായി “ഗോബർ കി ഹോളി”യെ മിശ്ര വീക്ഷിക്കുമ്ബോള്‍, ആഘോഷ സന്ദർഭത്തില്‍ ചാണകത്തിൻ്റെ ഉപയോഗത്തെക്കുറിച്ച് പലരും സംശയവും ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്.