Home Featured ബെംഗളൂരു: കന്നഡ സംസാരിക്കാത്തതിന് ബീഹാർ സ്വദേശികളെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: കന്നഡ സംസാരിക്കാത്തതിന് ബീഹാർ സ്വദേശികളെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ കന്നഡ സംസാരിക്കാത്തതിന് ബിഹാർ സ്വദേശികളെ കത്തികൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. ബെംഗളൂരു സ്വദേശികളാണ് അറസ്റ്റിലായവർ.ലക്കസാന്ദ്ര എക്സ്റ്റൻഷനിൽ താമസിക്കുന്ന ബിഹാർ സ്വദേശികളായ എം.ഡി. ഹസ്മത്ത് ഹുസൈൻ (21), എം.ഡി. അമീർ (19) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർക്കുനേരെ ആക്രമണമുണ്ടായത്. കുത്തേറ്റ ഹസ്മത്ത് ഹുസൈൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. അമീർ ചികിത്സകഴിഞ്ഞ്‌ വീട്ടിലേക്ക് മടങ്ങി.

മദ്യലഹരിയിൽ ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ യുവാക്കളോട് വഴി ചോദിച്ചതാണ് അക്രമത്തിലേക്ക് വഴിതെളിച്ചത്. കന്നഡ സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞ ഇവർക്കുനേരെ സംഘം കത്തിയുപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഹുസൈനും അമീറിനുമൊപ്പമുണ്ടായിരുന്ന മൂന്നുപേർ അക്രമംകണ്ട് ഓടി രക്ഷപ്പെടുകയുംചെയ്തു. സി.സി.ടി.വി. ദൃശ്യം ശേഖരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ധനസഹായം; മംഗല്യ സമുന്നതി പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ മുന്നാക്ക സമുദയങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് 2024 ജനുവരി ഒന്നിനും ഡിസംബർ 31 നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന എഎവൈ, മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം. ലഭ്യമാകുന്ന അപേക്ഷകളിൽ നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിൽ അർഹരായവർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കും. അപേക്ഷകൾ ഫെബ്രുവരി 12 നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : www.kswcfc.org.

You may also like

error: Content is protected !!
Join Our WhatsApp Group