ബംഗളൂരു: ബെളഗാവിയില്‍ ശ്രീരാമസേന ജില്ല പ്രസിഡന്റ് രവി കോകിത്കറിനെ വെടിവെച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി.അഭിജിത് ഭട്ഖണ്ഡെ, രാഹുല്‍, ജ്യോതിബ മുല്‍ഗേക്കര്‍ എന്നിവരാണ് പിടിയിലായത്. മൂവരും കുറ്റം സമ്മതിച്ചതായി ബെളഗാവി പൊലീസ് കമീഷണര്‍ എം.ബി. ബോറലിംഗയ്യ പറഞ്ഞു.പ്രതികള്‍ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തു. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.
പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം. കോകിത്കറും കാര്‍ ഓടിച്ചിരുന്ന മനോജ് ദേശൂര്‍ക്കറും അടക്കം നാലംഗസംഘം ബെളഗാവിയില്‍നിന്ന് ഹിന്ദളഗയിലേക്ക് കാറില്‍ പോകുമ്ബോഴാണ് സംഭവം.കുറച്ചപ്പോള്‍ മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നുപേര്‍ വാഹനത്തിനു സമീപം വരുകയും അവരില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. പരിക്കേറ്റ ഇരുവരും അപകടനില തരണംചെയ്തതായി പൊലീസ് അറിയിച്ചു.
സൂപ്പര്‍ഹീറോയായി ഹൃത്വിക് റോഷന്‍ വീണ്ടും എത്തും; ‘ക്രിഷ് 4’ ഉടന്‍
ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്റെ സൂപ്പര്‍ ഹീറോ ചിത്രം വീണ്ടും എത്തുന്നു. നടന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.’ക്രിഷ് 4’ന്റെ പണിപ്പുരയിലാണെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനെ ഉണ്ടാകുമെന്നും ഹൃത്വിക് റോഷന്‍ അറിയിച്ചു.ക്രിഷ് 4-മായി ബന്ധപ്പെട്ട ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചെറിയൊരു ടെക്‌നിക്കല്‍ പ്രശ്‌നം ഉണ്ട്. 2023 അവസാനത്തോടെ ആ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉടന്‍ തന്നെ അത് സംഭവിക്കും.
മറ്റ് കാര്യങ്ങളെല്ലാം ഞാന്‍ എന്റെ നിര്‍മ്മാതാക്കള്‍ക്ക് വിട്ട് കൊടുക്കുകയാണ്. ബാക്കി എല്ലാം അവര്‍ പറയും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും’, എന്ന് ഹൃത്വിക് റോഷന്‍ പറഞ്ഞു.പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.2003ല്‍ പുറത്തിറങ്ങിയ ‘കോയി മില്‍ ഗയ’ ആണ് ക്രിഷ് സീരീസിലെ ആദ്യ ചിത്രം. 2006ല്‍ ക്രിഷും 2013ല്‍ ക്രിഷ് 3യും റിലീസ് ചെയ്തിരുന്നു. ആദ്യ രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വന്‍ ഹൈപ്പോടെ എത്തിയ ക്രിഷ് 3യ്ക്ക് പക്ഷേ ബോക്സ് ഓഫീസില്‍ വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോബ് ഭീഷണി; പ്രതി അറസ്റ്റിൽ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോബ് വെച്ചതായി ഫോൺ വിളിച്ച് പറഞ്ഞയാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി നാലുവയൽ സ്വദേശി പി.എ റിയാസാണ് പിടിയിലായത്. ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു റെയിൽവേ സ്റ്റേഷനിൽ ബോബ് വെച്ചതായി ഇയാൾ അടിയന്തര സഹായത്തിനുള്ള എമർജൻസി നമ്പറായ 112ലേക്ക് ഫോൺ വിളിച്ച് പറയുന്നത്. ടൗൺ ഇൻസ്പെക്ടർ പി.എ ബിനു മോഹൻ്റെ നേതൃത്വത്തിൽ എസ്.ഐ സി.എച്ച് നസീബാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.