Home Featured ആപ്പ്‌ലോക്കിന് പൂട്ട്, മുഖം മിനുക്കും ബ്യൂട്ടി ക്യാമറയും ഇനി ഇല്ല; ദേശീയ സുരക്ഷയ്ക്ക് ഭീഷണി 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കുന്നു

ആപ്പ്‌ലോക്കിന് പൂട്ട്, മുഖം മിനുക്കും ബ്യൂട്ടി ക്യാമറയും ഇനി ഇല്ല; ദേശീയ സുരക്ഷയ്ക്ക് ഭീഷണി 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കുന്നു

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: അന്‍പത്തിയൊന്‍പത് ചൈനീസ് ആപ്ളിക്കേഷനുകള്‍ നിരോധിച്ചതിന് പിന്നാലെ അന്‍പത്തിനാല് ആപ്പുകള്‍ കൂടി നിര്‍ത്തലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന പേരിലാണ് നടപടി. സ്വീറ്റ് സെല്‍ഫി എച്ച്‌ ഡി, ബ്യൂട്ടി ക്യാമറ- സെല്‍ഫി ക്യാമറ, വിവ വീഡിയോ എഡിറ്റര്‍, ടെന്‍സെന്റ് സ്ക്രൈവര്‍, ഓണ്‍മ്യാേജി അരീന, ആപ്പ്‌ലോക്ക്, ഡ്യുവല്‍ സ്പൈയിസ് ലൈറ്റ് തുടങ്ങിയ ആപ്പുകള്‍ക്കുള്‍പ്പടെയാണ് പൂട്ടു വീഴുന്നത്.

വളരെയധികം പ്രചാരം നേടിയ ആപ്ളിക്കേഷനുകളായ ടിക് ടോക് , വീചാറ്റ്, ഹലോ എന്നിവ രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുമെന്ന് വിലയിരുത്തി കഴിഞ്ഞ വര്‍ഷം ജൂണില്‍ നിരോധിച്ചിരുന്നു. 2020 മേയില്‍ ചൈനയുമായി സംഘര്‍ങ്ങള്‍ ഉടലെടുത്തതിന് പിന്നാലെ മുന്നൂറോളം ചൈനീസ് ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ 2020 ജൂണിലാണ് ആദ്യ റൗണ്ട് നിരോധനം ഏര്‍പ്പെടുത്തിയത്.

ഈ ആപുകളില്‍ ഭൂരിഭാഗവും ഉപയോക്തൃ ഡാറ്റ ശേഖരിക്കുന്നുവെന്നും ഇവ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന ആക്രമണത്തിന് പിന്നാലെയാണ് മുന്നറിയിപ്പ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ടിക് ടോക്, വീചാറ്റ്, ഹലോ തുടങ്ങിയ ആപുകള്‍ രാജ്യത്ത് നിരോധിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group