Home Featured ഉപഭോക്താക്കളുടെ എണ്ണം കുറയുന്നു; ത്രെഡ്‌സിന്റെ പോക്ക് ഇതെങ്ങോട്ട് ? ഇനി ക്ലബ് ഹൗസിന്റെ അവസ്ഥയാകുമോ ?

ഉപഭോക്താക്കളുടെ എണ്ണം കുറയുന്നു; ത്രെഡ്‌സിന്റെ പോക്ക് ഇതെങ്ങോട്ട് ? ഇനി ക്ലബ് ഹൗസിന്റെ അവസ്ഥയാകുമോ ?

പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സിനെ ജനങ്ങള്‍ വളരെ കാര്യമായാണ് വരവേറ്റത്. പത്ത് കോടിയാളുകളാണ് ആദ്യത്തെ കുറച്ച്‌ ദിവസത്തിനുള്ളില്‍ ത്രെഡ്‌സില്‍ എത്തിയത്.എന്നാല്‍ ഇപ്പോള്‍ എത്തുന്ന ആളുകളുടെ എണ്ണം വളരെ അധികം കുറഞ്ഞിരിക്കുകയാണ്. ഇതുപോലെ തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കൊറോണ കാലത്ത് എത്തിയ മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായിരുന്നു ക്ലബ് ഹൗസ്. എന്നാല്‍ പതിയെ ഇതിന്റെ ഉപയോഗവും കുറഞ്ഞു വന്നിരുന്നു.സിമിലര്‍ വെബ്ബ് നല്‍കുന്ന കണക്കനുസരിച്ച്‌ ത്രെഡ്‌സിലേക്കുള്ള ട്രാഫിക്ക് (ഉപഭോക്താക്കളുടെ വരവ്) ജൂലായ് 7 നാണ് ഏറ്റവും കൂടുതലുണ്ടായിരുന്നത്. 4.9 കോടിയാളുകളാണ് അന്ന് ത്രെഡ്‌സിലെത്തിയത്. എന്നാല്‍ ഇത് ക്രമേണ കുറഞ്ഞ് ജൂലായ് 14 ആയപ്പോഴേക്കും 2.36 കോടിയിലേക്ക് കുറഞ്ഞു.

അതുപോലെ ആപ്പില്‍ ഉപഭോക്താക്കള്‍ ചിലവഴിക്കുന്ന ശരാശരി സമയം 21 മിനിറ്റില്‍ നിന്ന് 6 മിനിറ്റായും കുറഞ്ഞു.എന്നാല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടായെങ്കിലും മെറ്റ ശുഭാപ്തി വിശ്വാസത്തിലാണ്. തുടക്കത്തിലെ വളര്‍ച്ച പ്രതീക്ഷിച്ചതിലും വലുതായിരുന്നുവെന്നും ഇതില്‍ സ്ഥിരത കൈവരിക്കാന്‍ സമയമെടുക്കുമെന്നും കമ്ബനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നു. 10 ലക്ഷത്തിലേറെ പേര്‍ ത്രെഡ്‌സില്‍ തിരിച്ചെത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കാനായിരിക്കും കമ്ബനിയുടെ ഇനിയുള്ള ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് ഹൗസ് പോലെയാകുമോ ത്രെഡ്സ് എന്ന് ഇനി കാത്തിരുന്നു കാണേണ്ടി വരും.

തക്കാളി വിറ്റ് ലക്ഷപ്രഭു ആയ കര്‍ഷകനെ കൊലപ്പെടുത്തി

എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ തക്കാളി വില കുതിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ കര്‍ഷകര്‍ക്ക് അത് ആശ്വാസമായിട്ടുണ്ട്.എന്നാല്‍, തക്കാളി കൃഷിയിലൂടെ പെട്ടെന്നുണ്ടായ ലാഭം ആന്ധ്രാപ്രദേശിലെ ഒരു കര്‍ഷകന്റെ ജീവനാണ് കവര്‍ന്നിരിക്കുന്നത്.തക്കാളി വില്‍പ്പനയിലൂടെ കൈവന്ന പണം കൈവശമുണ്ടാകുമെന്ന് കണക്കുകൂട്ടി കര്‍ഷകനെ കവര്‍ച്ച സംഘം ആക്രമിച്ച്‌ കൊലപ്പെടുത്തി.ആന്ധ്രാപ്രദേശിലെ അന്നാമൈ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. നാരീം രാജശേഖര്‍ റെഡ്ഡി എന്ന 62കാരനായ കര്‍ഷകനാണ് കൊല്ലപ്പെട്ടത്.

തക്കാളി വിറ്റ പണം റെഡ്ഡിയുടെ പക്കലുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമി സംഘം ഇദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്തിയത്. തക്കാളി വില്‍പ്പനയിലൂടെ ഏകദേശം 30 ലക്ഷത്തോളം രൂപ റെഡ്ഡി സമ്ബാദിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഗ്രാമത്തില്‍ നിന്ന് അല്‍പം ദൂരെയായി സ്ഥിതി ചെയ്യുന്ന കൃഷിയിടത്തിലാണ് റെഡ്ഡി താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് പാല്‍ വാങ്ങാനായി ഗ്രാമത്തിലേക്ക് പോകവെ കവര്‍ച്ചാ സംഘം റെഡ്ഡിയുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം തൂവാലകൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ട് പെണ്‍മക്കളുമാണുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group