Home Featured തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

by കൊസ്‌തേപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ (Thiruvananthapuram Mayor) ആര്യാ രാജേന്ദ്രനും (Arya Rajendran) ബാലുശേരി എംഎല്‍എ കെ എം സച്ചിന്‍ ദേവും (Sachin Dev) വിവാഹിതരാകുന്നു. വിവാഹ തീയതി (Wedding Date) സംബന്ധിച്ച്‌ തീരുമാനിച്ചിട്ടില്ല.എന്നാല്‍ ഇരുകുടുംബങ്ങളും വിവാഹത്തിന് ധാരണയായതായി അടുത്ത ബന്ധുക്കള്‍ അറിയിച്ചു. ഒരു മാസത്തിന് ശേഷമാവും വിവാഹം. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍എ യും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്.

ബാലസംഘത്തില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമ്ബോള്‍ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്‌. ബാലസംഘം, എസ്‌എഫ്‌ഐ പ്രവര്‍ത്തന കാലത്തുതന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 21 ാം വയസ്സിലാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ ആകുന്നത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ.

കോഴിക്കോട് നെല്ലിക്കോട്‌ സ്വദേശിയും മാതൃഭൂമി മുന്‍‌ ജീവനക്കാരന്‍ കാച്ചിലാട്ട്‌ മണ്ണാരക്കല്‍ നന്ദകുമാറിന്റെയും മെഡി. കോളേജ്‌ ഹൈസ്‌കൂള്‍ അധ്യാപിക എം ഷീജയുടെയും മകനാണ് സച്ചിന്‍ ദേവ്. ‌ ദേവഗിരി സാവിയോ എച്ച്‌എസ്‌എസില്‍നിന്ന്‌ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മെഡിക്കല്‍ കോളേജ്‌ ക്യാമ്ബസ്‌ സ്‌കൂളിലായിരുന്നു പ്ലസ്‌ ടു. മീഞ്ചന്ത ഗവണ്മെന്റ് ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജില്‍ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദമെടുത്ത ശേഷം നിയമ പഠനത്തിനായി കോഴിക്കോട്‌ ലോ കോളേജില്‍ ചേര്‍ന്നു. 2019ല്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്‌തു.

എസ്‌എഫ്‌ഐ കോഴിക്കോട്‌ സൗത്ത്‌ ഏരിയാ സെക്രട്ടറി, പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി, പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജില്ലാ സെക്രട്ടറിയായിരിക്കെയാണ്‌ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്‌. ബിരുദ പഠനകാലത്ത്‌ കോളേജ്‌ യൂണിയന്‍ ചെയര്‍മാനുമായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു സച്ചിന്‍ ദേവ് ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച്‌ വിജയിച്ചത്. നിലവില്‍ എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group