Home Featured വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് 13 പേര്‍ക്ക് ദാരുണാന്ത്യം

വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് 13 പേര്‍ക്ക് ദാരുണാന്ത്യം

by കൊസ്‌തേപ്പ്

കുഷിനഗര്‍: ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെ കിണറ്റില്‍ വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കിഴക്കന്‍ മേഖലയിലെ കുഷിനഗറിലെ നെബുവ നൗറംഗിയ എന്ന ഗ്രാമത്തിലാണ് ദാരുണസംഭവം. കിണര്‍ മൂടിയ സ്ലാബില്‍ വിവാഹത്തിനെത്തിയവര്‍ ഇരുന്നതിനെ തുടര്‍ന്ന് സ്ലാബ് പൊട്ടിയാണ് ഇവര്‍ കിണറ്റിലേക്ക് വീണതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭാരം താങ്ങാനാകാതെ സ്ലാബ് തകര്‍ന്ന് മുകളില്‍ ഇരുന്നവര്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 13 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അബദ്ധത്തില്‍ കിണറ്റില്‍ വീണ് 11 പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം ലഭിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് എസ് രാജലിംഗം മാധ്യമങ്ങളോട് പറഞ്ഞു.

മരണസംഖ്യ 13 ആയി ഉയര്‍ന്നതായി ഗോരഖ്പൂര്‍ സോണിലെ എഡിജി അഖില്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group