ബാംഗ്ലൂരിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നോട്ടുകൾ കത്തി കരിഞ്ഞു. സംഭവം ബംഗളൂരുവിലെ നെലമംഗലയിലാണ്. ഗ്യാസ് കട്ടർ ഉപയോഗിച്ച് യന്ത്രം തകർക്കുന്നതിനിടെ നിരവധി നോട്ടുകൾ കത്തി നശിക്കുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.വ്യാഴാഴ്ചയാണ് രണ്ടുപേർ ചേർന്ന് എടിഎം കുത്തിത്തുറക്കാൻ ശ്രമം നടത്തിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എ ടി എം മെഷീൻ തകർക്കാൻ ശ്രമിച്ചതോടെ അകത്ത് നിക്ഷേപിച്ചിരിന്ന നോട്ടുകെട്ടുകൾ കത്തി കരയുകയായിരുന്നു. എടിഎം മെഷീൻ സ്ഥാപിച്ചിരിക്കുന്ന കെട്ടിട ഉടമ സംഭവം കണ്ട് സ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും മോഷണത്തിന് ഉപയോഗിച്ച സാമഗ്രികളടക്കം ഉപേക്ഷിച്ച് മോഷ്ടാക്കൾ സ്ഥലം വിടുകയായിരുന്നു.
എല്ലാ ശനിയാഴ്ചയും അവധി നല്‍കണമെന്ന അപേക്ഷയുമായി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ; പ്രവൃത്തിദിനം അഞ്ച് ആകുമോ?
എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന അപേക്ഷയുമായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍.കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്. ഇതു സംബന്ധിച്ച് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷൻ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് അറിയിച്ചു.2015 മുതല്‍, ഇന്ത്യയിലെ ബാങ്കുകള്‍ക്ക് എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ പൊതു അവധിയാണ്. ആഴ്ചയില്‍ അഞ്ച് ദിവസം പ്രവൃത്തി ദിനമെന്ന ആവശ്യം വളരെക്കാലമായി ബാങ്കുകള്‍ ഉന്നയിക്കുന്നതുമാണ്.അതേസമയം, ഈ നിര്‍ദേശം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ധനകാര്യമന്ത്രാലയം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഇക്കാര്യം ഭാവിയില്‍ സര്‍ക്കാര്‍ പരിഗണിക്കുമോ എന്നും വ്യക്തമല്ല. ആര്‍ബിഐയും നിര്‍ദേശം അംഗീകരിക്കേണ്ടതുണ്ട്. ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ എല്ലാ ശനിയാഴ്ചകളും ബാങ്കുകള്‍ അടഞ്ഞുകിടക്കും. മറ്റ് അഞ്ചു മറ്റു പ്രവൃത്തി ദിനങ്ങളില്‍ ജോലിസമയം നീട്ടാനും സാധ്യതയുണ്ട്.ബാങ്കുകളുടെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍, പ്രവര്‍ത്തിക്കുന്ന അഞ്ച് ദിവസവും 50 മിനിറ്റ് വീതം പ്രവര്‍ത്തി സമയം വര്‍ദ്ധിപ്പിക്കുമെന്ന് മുൻപ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഐബിഎയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും (യുഎഫ്‌ബിഇ) തമ്മില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളും നടന്നിരുന്നു.വിവിധ സംസ്ഥാനങ്ങളില്‍ ബാങ്ക് അവധി ദിനങ്ങള്‍ വ്യത്യാസപ്പെടാറുണ്ട്.
എല്ലാ ബാങ്കുകളും അവധിയുടെ കാര്യത്തില്‍ പൊതുവായ ഒരു മാനദണ്ഡം പാലിക്കാറില്ല. ബാങ്ക് അവധികള്‍ പ്രത്യേക സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്ന ഉത്സവങ്ങളെയോ ആ സംസ്ഥാനങ്ങളിലെ പ്രാദേശിക സര്‍ക്കാരുകളുടെ പ്രത്യേക അറിയിപ്പുകളെയോ കൂടി ആശ്രയിച്ചിരിക്കുന്നു.