Home Featured 20 ലക്ഷത്തിന്റെ സ്വര്‍ണവും പണവും കവര്‍ന്ന് കള്ളന്മാര്‍ : ‘ഐ ലവ് യൂ’ എന്ന് വീട്ടുടമയ്ക്ക് കുറിപ്പും

20 ലക്ഷത്തിന്റെ സ്വര്‍ണവും പണവും കവര്‍ന്ന് കള്ളന്മാര്‍ : ‘ഐ ലവ് യൂ’ എന്ന് വീട്ടുടമയ്ക്ക് കുറിപ്പും

പനജി : സൗത്ത് ഗോവയിലെ മര്‍ഗാവോയില്‍ ആളൊഴിഞ്ഞ വീട്ടില്‍ക്കയറി കള്ളന്മാര്‍ ഇരുപത് ലക്ഷത്തിന്റെ സ്വര്‍ണവും പണവും കവര്‍ന്നു. മോഷണത്തിനൊടുവില്‍ വീട്ടുടമയ്ക്ക് ‘ഐ ലവ് യൂ’ എന്ന കുറിപ്പും എഴുതിയാണ് കള്ളന്മാര്‍ സ്ഥലം വിട്ടത്.

മര്‍ഗാവോ സ്വദേശി അസിബ് എക്‌സക്കിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രണ്ട് ദിവസത്തെ അവധിയാഘോഷത്തിന് ശേഷം ചൊവ്വാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അസിബ് മോഷണത്തെക്കുറിച്ചറിയുന്നതും പോലീസില്‍ പരാതിപ്പെടുന്നതും. ഇരുപത് ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണവും 1.5 ലക്ഷം രൂപയും മോഷണം പോയതായാണ് അസിബ് പോലീസിനെ അറിയിച്ചിരിക്കുന്നത്. ടിവി സ്‌ക്രീനില്‍ കള്ളന്മാര്‍ ‘ഐ ലവ് യൂ’ എന്ന് മാര്‍ക്കര്‍ കൊണ്ട് എഴുതിയിരുന്നുവെന്നും അസിബ് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഭവനഭേദനത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും മര്‍ഗാവോ പോലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ നര്‍വേക്കര്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group