Home Featured ബെംഗളൂരു: ആദ്യം പ്രാവുകളെ പറത്തി വിടും, പിന്നാലെ പതുങ്ങിക്കയറും; നഗരത്തിലെ 50 വീടുകളില്‍ മോഷണം നടത്തിയ കള്ളൻ അറസ്റ്റിൽ

ബെംഗളൂരു: ആദ്യം പ്രാവുകളെ പറത്തി വിടും, പിന്നാലെ പതുങ്ങിക്കയറും; നഗരത്തിലെ 50 വീടുകളില്‍ മോഷണം നടത്തിയ കള്ളൻ അറസ്റ്റിൽ

പലതരം കള്ളന്മാരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ഓരോ കള്ളന്മാർക്കും കാണും അവരുടേതായ ചില പ്രത്യേക ടെക്നിക്കുകള്‍.പക്ഷേ, അതിനെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ് ബെംഗളൂരുവില്‍ നിന്നുള്ള ഈ കള്ളൻ. തന്റെ മോഷണത്തിന് ഈ 38 -കാരനായ മോഷ്ടാവ് പ്രധാനമായും ഉപയോഗിച്ചത് പ്രാവുകളെയാണത്രെ. ഒടുവില്‍ ഇയാളെ ബെംഗളൂരുവിലെ സിറ്റി മാർക്കറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസൂറിലാണ് താമസമെങ്കിലും ബംഗളൂരുവിലെ നാഗരത്ത്പേട്ടയാണ് ഇയാളുടെ സ്വദേശം എന്നാണ് പൊലീസ് പറയുന്നത്. പരിവാള മഞ്ഞ എന്ന് അറിയപ്പെടുന്ന ഇയാളുടെ യഥാർത്ഥ പേര് മഞ്ജുനാഥ് എന്നാണ്.

നഗരത്തിലാകെയായി 50 മോഷണങ്ങളാണത്രെ ഇയാള്‍ നടത്തിയത്. ഒന്നിലധികം നിലകളുള്ള, സെക്യൂരിറ്റിക്കാരില്ലാത്ത കെട്ടിടങ്ങളാണ് ഇയാള്‍ മോഷണത്തിന് വേണ്ടി തെരഞ്ഞെടുക്കുന്നത്. മോഷണങ്ങള്‍ക്ക് പോകുമ്ബോള്‍ ഒന്നോ രണ്ടോ പ്രാവുകളെയും ഇയാള്‍ കയ്യില്‍ കരുതും. മോഷ്ടിക്കാൻ ഉറപ്പിച്ച അപാർട്മെന്റുകളുടെ അടുത്തെത്തിയാല്‍ കയ്യിലുള്ള പ്രാവുകളെ തുറന്നുവിടും. പിന്നീട്, അകത്ത് കയറും. ആരെങ്കിലും ഇത് കണ്ട് ചോദ്യം ചെയ്താല്‍, തന്റെ പ്രാവുകള്‍ കയ്യില്‍ നിന്നും പറന്നുപോയി എന്നും അവയെ പിടിക്കാനാണ് അകത്ത് കയറിയത് എന്നും പറയും. ഇതായിരുന്നത്രെ ഇയാളുടെ രീതി.

, വീട് പൂട്ടിക്കിടക്കുകയാണ് എന്ന് മനസിലായാല്‍ ഇരുമ്ബ് വടി ഉപയോഗിച്ച്‌ പൂട്ടുതകർത്ത് അകത്ത് കയറും. അലമാരകളും മറ്റും തകർക്കാനും ഈ ഇരുമ്ബുവടി തന്നെ ഉപയോഗിക്കും. പ്രധാനമായും പണവും സ്വർണാഭരണങ്ങളുമാണ് ഇയാള്‍ കവരുന്നത്. ഈ ആഭരണങ്ങള്‍ പിന്നീട് ഹൊസൂറില്‍ വില്‍ക്കും. മുമ്ബ് പലതവണ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ജാമ്യത്തിനു ശേഷവും മഞ്ജുനാഥ് മോഷണം തുടരും. എന്തായാലും, ഇത്തവണ അറസ്റ്റ് ചെയ്യപ്പെട്ടതോടെ തെളിയാതെ കിടന്ന പല മോഷണങ്ങളും തെളിയക്കാൻ അത് സഹായകമായി എന്നാണ് പൊലീസ് പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group