തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ വസ്ത്ര വ്യാപാര ശാലയില്‍ മോഷ്ടിക്കാനെത്തിയ കള്ളൻ അടിച്ച് മാറ്റിയത് പണം മാത്രമല്ല മറിച്ച് തനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങളും.സംഭവത്തില്‍ ബോഡിനായ്ക്കന്നൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബോഡിനായ്ക്കന്നൂര്‍ ടൗണിലെ ഫാഷൻ മെൻസ് വെയറിലാണ് സംഭവം. കടയുടെ പൂട്ട് ഇരുമ്ബു ദണ്ഡുപയോഗിച്ച് തകര്‍ത്താണ് കള്ളൻ അകത്തു കടന്നത്. കടക്കുള്ളില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ അടുക്കി വച്ചിരിക്കുന്നത് കണ്ടപ്പോള്‍ മോഷ്ടാവിന് പുതിയവ ഇടണമെന്ന് ആഗ്രഹം.ഒട്ടും വൈകിയില്ല, ഉടുത്തിരുന്നവ ഊരിയെറിഞ്ഞു. എന്നിട്ട തനിക്ക് പാകമായവ തെരയാൻ തുടങ്ങി.
ഏതാണ്ട് ഒരു മണിക്കൂറോളം തെരഞ്ഞ് വിവിധ കളറിലും സൈസിലുമുള്ളവ ഇട്ട് നോക്കിയാണ് ഒടുവില്‍ പാകമായത് തെരഞ്ഞെടുത്തത്. ഇതിനു ശേഷം കടയിലെ ക്യാഷ് കൗണ്ടര്‍ കുത്തിത്തുറന്ന് ഒന്നേകാല്‍ ലക്ഷത്തോളം രൂപയും ഇയാള്‍ മോഷ്ടിച്ചു. രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് ഉടമ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രസകരമായ ദൃശ്യങ്ങള്‍ കണ്ടത്.പൊലീസ് നായയുടെയും വിരലടയാള വിദഗ്ദ്ധരുടെയ സഹായത്തോടെ അന്വഷണം തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ടൗണിനു സമീപത്തെ കൃഷ്ണനഗറില്‍ രണ്ടു വീടുകളിലും മോഷണം നടന്നിട്ടുണ്ട്. 20 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടു.
സിസിടിവിയില്‍ മൂന്നു പേര്‍ മുഖം മൂടി അണിഞ്ഞ് പോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. രണ്ടിടത്തും ഒരേ രീതിയില്‍ കതക് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തമിഴ് നാട് പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അമ്മ ഐസിയുവില്‍, കുഞ്ഞ് സ്റ്റേഷനില്‍; മുലയൂട്ടിയത് പൊലീസുകാരി, സ്നേഹപ്രപഞ്ചമെന്ന് മന്ത്രി
ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ പൊലീസുകാരിയുടെ മാതൃസ്നേഹം വിവരിച്ച് മന്ത്രി വി ശിവൻകുട്ടി.എറണാകുളത്ത് നിന്നൊരു സ്നേഹ വാര്‍ത്ത എന്ന തലക്കെട്ടോടെയാണ് മന്ത്രി കാര്യങ്ങള്‍ പങ്കുവെച്ചത്.എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഐസിയുവില്‍ അഡ്മിറ്റായ പാറ്റ്ന സ്വദേശിയുടെ നാല് കുട്ടികളെ നോക്കാൻ ആരും ഇല്ലാത്തതിനാല്‍ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. മറ്റ് മൂന്ന് കുട്ടികള്‍ക്കും ആഹാരം വാങ്ങി നല്‍കിയപ്പോള്‍ നാല് മാസം പ്രായമായ കുഞ്ഞിന് എന്ത് നല്‍കും എന്നതായി ചിന്ത.കൊച്ചുകുഞ്ഞുള്ള ആര്യ മുന്നോട്ട് വന്ന് കുഞ്ഞിന് മുലയൂട്ടി.
മാതൃസ്നേഹം നുണഞ്ഞ് കുഞ്ഞുറങ്ങുമ്ബോള്‍ ഒരു സ്നേഹ പ്രപഞ്ചം തന്നെയാണ് ഉണ്ടായത്. കുട്ടികളെ പിന്നീട് ശിശുഭവനിലേയ്ക്ക് മാറ്റിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഹൃദയം തൊടുന്ന ഇത്തരമൊരു സംഭവം നടന്നിരുന്നു.കുഞ്ഞിനെ കാണാൻ ഇല്ലെന്നുള്ള അമ്മയുടെ പരാതിയിലാണ് അന്ന് ചേവായൂര്‍ പൊലീസ് അന്വേഷണം നടത്തിയത്. കുട്ടിയെ അച്ഛന്‍ അമ്മയുടെ അടുക്കല്‍ നിന്ന് മാറ്റിയതാണെന്ന് പൊലീസ് മനസിലാക്കി. ബംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്ന കുഞ്ഞിനെയും പിതാവിനെയും ഉടനെ വയനാട് നിന്ന് കണ്ടെത്തുകയും ചെയ്തു. മുലപ്പാല്‍ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പൊലീസ് ഏറ്റെടുത്ത് അതിവേഗം ആശുപത്രിയിലെത്തിച്ചു.
പരിശോധനയില്‍ കുഞ്ഞിന്‍റെ ഷുഗര്‍ ലെവല്‍ കുറവാണെന്നാണ് വ്യക്തമായി.കുഞ്ഞിനെ തിരികെ എത്തിക്കാനായി വയനാടെത്തിയ ചേവായൂര്‍ പൊലീസ് സംഘത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ എം രമ്യ താന്‍ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു. കുഞ്ഞിനെ ഏറ്റുവാങ്ങിയ രമ്യ മുലയൂട്ടി ക്ഷീണമകറ്റി. പിന്നെ അതിവേഗം കുഞ്ഞുമായി അമ്മയുടെ അടുത്തേയ്ക്ക് യാത്ര തിരിച്ചു. കുഞ്ഞിനെ അമ്മയുടെ കൈകളില്‍ ഭദ്രമായി തിരികെ ഏല്‍പ്പിക്കുകയും ചെയ്തു