ചെങ്ങന്നൂർ: ബൈക്ക് മോഷണം അടക്കം ഇരുന്നൂറിലധികം കേസുകളിൽ പ്രതിയായ യുവാവ് ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫീസിൽ എത്തി മോഷണം നിറുത്തിയെന്ന് അറിയിച്ചതിന് പിന്നാലെ അറസ്റ്റിലുമായി. രണ്ടു ബൈക്ക് മോഷണക്കേസുകളിലാണ് അറസ്റ്റ്.
റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കളിക്കാട് വീട്ടിൽ തോമസ് കുര്യാക്കോസ് (ബിനു തോമസ് 31) ആണ് ഡിവൈ.എസ്.പി ഡോ.ആർ.ജോസ് മുമ്പാകെ നേരിട്ടെത്തി മോഷണം നിറുത്തുകയാണെന്ന് അറിയിച്ചത്. മുൻപ് പല തവണ ഡിവൈ.എസ്.പി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാല മോഷണക്കേസിൽ റിമാൻഡിലായിരുന്ന ബിനു കഴിഞ്ഞ 21 നാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ രണ്ടു ബൈക്ക് മോഷ്ടിച്ചു. കഴിഞ്ഞ 27 ന് രാത്രി ചെങ്ങന്നൂർ അങ്ങാടിക്കൽ ചെറുകര മോടിയിൽ പ്രശാന്തിന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസ്, പത്തനംതിട്ട വാര്യാപുരം ഭാഗത്ത് നിന്ന് കെ എൽ 62 സി 892 നമ്പർ ബൈക്ക് എന്നിവയാണ് മോഷ്ടിച്ചത്.
പ്രായപൂർത്തിയാകുന്നതിന് മുൻപ് മോഷണം തുടങ്ങിയ ആളാണ് ബിനു തോമസ്. അന്ന് പല തവണ ഇയാളെ അറസ്റ്റ് ചെയ്തത് ഇൻസ്പെക്ടർ ആയിരുന്ന ജോസ് ആണ്. അതു കൊണ്ടു തന്നെ അവസാനത്തെ രണ്ടു ബൈക്ക് മോഷണത്തിന് ശേഷം തൊഴിലിൽ നിന്ന് വിരമിക്കുന്ന കാര്യം അദ്ദേഹത്തോട് പറയാൻ തീരുമാനിക്കുകയായിരുന്നു.
ഷാരോണ്‍ കൊലക്കേസ് പ്രതികളെ കാണാന്‍ വന്‍ ജനക്കൂട്ടം ; തമിഴ്നാട് പൊലീസുമായി വാക്കേറ്റം
തിരുവനന്തപുരം: കഷായത്തില്‍ കീടനാശിനി കലര്‍ത്തി കാമുകന്‍ പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മയുടെ രാമവര്‍മ്മന്‍ചിറയിലെ വീട്ടില്‍ തെളിവെടുപ്പ് നടക്കുമെന്നറിഞ്ഞ് രാവിലെ മുതല്‍ കാത്തുനിന്നത് വന്‍ ജനക്കൂട്ടം.ഉച്ചയ്‌ക്ക് 12ഓടെയാണ് ഗ്രീഷ്‌മയുടെ മാതാവ് സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍കുമാര്‍ എന്നിവരെ പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.പ്രതികളെ ആദ്യം വീട്ടിലേക്കാണ് കൊണ്ടുവരുന്നതെന്നറിഞ്ഞ് പ്രദേശവാസികളായ നിരവധിപ്പേരാണ് കാത്തുനിന്നത്.
മാദ്ധ്യമ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്ന് പ്രതികളുമായി പൊലീസ് ആദ്യം എത്തിയത് പാറശാല പൊലീസ് സ്റ്റേഷനിലായിരുന്നു. കുറ്റകൃത്യം നടന്ന ഗ്രീഷ്‌മയുടെ വീട് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെട്ട രാമവര്‍മന്‍ചിറയിലായതിനാല്‍ പ്രതികളെ തമിഴ്‌നാട്ടിലെ പളുകല്‍ സ്റ്റേഷനിലുമെത്തിച്ചു. ഇവിടെ കേസിന്റെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തശേഷം കേരള പൊലീസ് സംഘം പ്രതികളുമായി രാമവര്‍മന്‍ ചിറയിലെത്തുകയായിരുന്നു.
12-ഓടെയാണ് വ്യത്യസ്‌ത വാഹനങ്ങളില്‍ പൊലീസ് സംഘം പ്രതികളുമായെത്തിയത്. തുടര്‍ന്ന് കെ.ജെ. ജോണ്‍സന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിര്‍മ്മല്‍കുമാറിനെ പുറത്തിറക്കി. സിന്ധുവിനെ വാഹനത്തില്‍ തന്നെ ഇരുത്തി. തുടര്‍ന്ന് രണ്ട് മണിക്കൂറോളം നീണ്ട തെളിവെടുപ്പായിരുന്നു. പൊലീസ് തെളിവെടുക്കുന്നതറിഞ്ഞ് പ്രദേശവാസികള്‍ ചിറയ്‌ക്ക് സമീപത്ത് തടിച്ചുകൂടിയിരുന്നു. ഇതിനിടെ മറ്റൊരു പൊലീസ് സംഘം ഗ്രീഷ്‌മയുടെ വീട്ടിലെത്തി സുഗമമായ തെളിവെടുപ്പിനുള്ള സാഹചര്യമൊരുക്കി.
ഉച്ചയ്‌ക്ക് രണ്ടോടെ ചിറയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതികളുമായി പൊലീസ് സംഘം ഗ്രീഷ്‌മയുടെ വീടായ ശ്രീനിലയിത്തിലെത്തി. പൊലീസ് വാന്‍ വരുമ്ബോള്‍ റോഡിനിരുവശത്തും വന്‍ ജനക്കൂട്ടമുണ്ടായിരുന്നു.രാവിലെ മുതല്‍ സമീപത്തെ വീടുകള്‍ക്ക് മുകളിലും മതിലിലുമായി നൂറുകണക്കിന് പേരാണ് ഇടംപിടിച്ചത്. ഇവരെ നിയന്ത്രിക്കാന്‍ കേരള പൊലീസ് പാടുപെട്ടു. വീതി കുറഞ്ഞ റോഡിനിരുവശവും ആള്‍ക്കൂട്ടം നിരന്നതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാനും ബുദ്ധിമുട്ടി.
പ്രതികളെ എത്തിക്കുന്നതിന് അല്പം മുമ്ബെത്തിയ തമിഴ്നാട് പൊലീസ് സംഘം വിരട്ടിയതോടെ ജനക്കൂട്ടവുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനിടെയാണ് പ്രതികളെ വീട്ടിലെത്തിച്ചത്. പ്രതികളെ വാഹനത്തില്‍ നിന്നിറക്കുമ്ബോള്‍ ജനക്കൂട്ടത്തിന്റെ കൂക്കിവിളിയോ രോഷപ്രകടനമോ ഉണ്ടായില്ല. അതേസമയം ഇവരുടെ ചിത്രവും വീഡിയോയും പകര്‍ത്താന്‍ ആളുകള്‍ മത്സരിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട തെളിവെടുപ്പിന് ശേഷം പ്രതികളുമായി പൊലീസ് മടങ്ങി.