ലോകത്തിലെ ആദ്യത്തെ ശബ്ദ എന്‍ എഫ് ടി (Non fungible tokens) യായ വോയ്‌സ് വേഴ്‌സ് വിര്‍ജിന്‍സ് പുറത്തിറക്കി 10 നിമിഷങ്ങള്‍ക്കകം വിറ്റു തീര്‍ന്നു .ജനുവരി 29 ന് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് അപൂര്‍വ സംഭവം നടന്നത്. എഥേറിയം ബ്ലോക്ക്‌ചെയ്‌നില്‍ സൂക്ഷിച്ചിരുന്ന 8888 എന്‍ എഫ് ടി കളാണ് വിറ്റു പോയത്.
മെറ്റാ വേഴ്സില്‍ സ്വന്തം ശബ്ദം സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യയാണ് മൂന്ന് പേര്‍ ചേര്‍ന്ന് ആരംഭിച്ച വോയിസ്‌വേഴ്‌സ് വികസിപ്പിച്ചത്. ഉപയോക്താക്കള്‍ക്ക് സ്വന്തം ശബ്ദം എന്‍ എഫ് ടി മെറ്റാ വേഴ്സില്‍ വീഡിയോ ഗെയിം കളിക്കുമ്ബോഴും, വീഡിയോ കാളുകള്‍ നടത്തുമ്ബോഴും ഉപയോഗിക്കാന്‍ കഴിയും .
സ്വന്തം ശബ്ദ എന്‍ എഫ് ടി സൃഷ്ടിക്കാനും വിവിധ ശബ്ദ എന്‍ എഫ് ടി കള്‍ കലര്‍ത്തി പുതിയ ശബ്ദ എന്‍ എഫ് ടി കള്‍ സൃഷ്ടിക്കാനും കഴിയും. ശബ്ദ എന്‍ എഫ് ടി കള്‍ പ്രൊഫൈല്‍ പടവുമാവായി ചേര്‍ത്ത് ഉപയോഗിക്കാനും സ്വന്തം വ്യക്തിത്വം ഒളിപ്പിച്ച് മറ്റൊരു രൂപത്തില്‍ പ്രത്യക്ഷ പെടാനും കഴിയും.