Home covid19 ലോകം ആശങ്കയില്‍ ; ഒമൈക്രോണിന് പിന്നാലെ ഫ്ലൊറോണയും

ലോകം ആശങ്കയില്‍ ; ഒമൈക്രോണിന് പിന്നാലെ ഫ്ലൊറോണയും

ഒമൈക്രോണ്‍ തരംഗത്തിനിടെ ഇസ്രയേലില്‍ ആശങ്ക പടര്‍ത്തി പുതിയ വൈറസ് സാന്നിധ്യം. ഫ്ലൊറോണ എന്ന പേരിലുള്ള രോഗത്തിന്‍റെ ആദ്യ കേസാണ് ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡും ഫ്ലൂവും ചേര്‍ന്നുണ്ടാകുന്ന രോഗാവസ്ഥയാണ്. റാബിന്‍ മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവതി വാക്സിന്‍ എടുത്തിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ പേരില്‍ വൈറസ് പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസില്‍ വിശദമായ പഠനം വേണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്ത് നാലാം ഡോസ് വാക്സിനേഷന്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ രോഗ ഭീഷണി. കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെതിരെ ലോകം പോരാടുന്നതിനിടെയാണ് ഭീതി പടര്‍ത്തി ഫ്ലൊറോണ രോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതിവേഗ വ്യാപനശേഷിയുള്ള ഒമൈക്രോണ്‍ ഒട്ടുമിക്ക രാജ്യങ്ങളിലും വ്യാപിക്കുകയാണ്.

കഴിഞ്ഞ കുറച്ച്‌ നാളുകളായി ഇസ്രയേലില്‍ ഇന്‍ഫ്ലുവന്‍സ കേസുകളില്‍ വര്‍ധനയുണ്ടായിരുന്നു. രണ്ട് വൈറസുകളും ഒരേ സമയം ശരീരത്തില്‍ പ്രവേശിക്കുന്നതാണ് ഈ പുതിയ രോഗാവസ്ഥ. യുകെയിലും യുഎസിലുമായി ഒമൈക്രോണും ഡെല്‍റ്റയും ചേര്‍ന്ന ഡെല്‍മിക്രോണും വന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group