മംഗളുരു: നഗരത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം കാര്‍ഗോ സെര്‍വീസ് സ്ഥാപനം ഉടമയുടെ മകന് വെടിയേറ്റു.
വൈഷ്ണവി എക്സ്പ്രസ് കാര്‍ഗോ പ്രൈവറ്റ് ലിമിറ്റഡ് ഉടമ രാജേഷ് പ്രഭു തൊഴിലാളിക്ക് നേരെ ഉതിര്‍ത്ത വെടിയുണ്ട അബദ്ധത്തില്‍ മകന് സുധീന്ദ്ര(15)യുടെ തലക്ക് കൊള്ളുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.
തൊഴിലാളികളുമായി കൂലി സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനിടെ പ്രഭു തോക്ക് ഉപയോഗിക്കുകയായിരുന്നു എന്നാണ് റിപോര്‍ട്. എന്നാല്‍ ഉന്നമിട്ട തൊഴിലാളി ഒഴിഞ്ഞുമാറിയതിനാല്‍ മകനാണ് ഏറ്റത്. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ സംഭവസ്ഥലവും ആശുപത്രിയില്‍ കുട്ടിയേയും സന്ദര്‍ശിച്ചു.