രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് (Unemployment Rate) കഴിഞ്ഞ മാസത്തെ 7.60 ശതമാനത്തില്‍ നിന്ന് 7.83 ശതമാനമായി വര്‍ധിച്ചുവെന്ന് വ്യക്തമാക്കി സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമിയുടെ (CMIE) പുതിയ കണക്കുകള്‍ . മാര്‍ച്ചില്‍ 7.60 ശതമാനം ആയിരുന്നതാണ് ഏപ്രിലില്‍ 7.83 ആയി വര്‍ധിച്ചിരിക്കുന്നത്. ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹരിയാനയിലാണ് (34.5%). തൊട്ട് പിന്നിലായി രണ്ടാം സ്ഥാനത്തുള്ളത് രാജസ്ഥാനാണ് (28.8%). നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ 9.22 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 8.28 ശതമാനമായിരുന്നു. എന്നാല്‍ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ചിലെ 7.29 ശതമാനത്തില്‍ നിന്ന് ഏപ്രില്‍ എത്തിയപ്പോള്‍ 7.18 ശതമാനമായി കുറയുകയാണ് ചെയ്തിട്ടുള്ളത്.
പ്രാദേശിക മാര്‍ക്കറ്റുകളില്‍ നിന്നുള്ള ഡിമാന്‍ഡ് കുറയുന്നതും സാമ്ബത്തിക മേഖലയുടെ തിരിച്ചുവരവിന് വേഗം കുറഞ്ഞതുമാണ് തൊഴിലവസരങ്ങളെ ബാധിച്ചിരിക്കുന്നതെന്ന് CMIE വ്യക്തമാക്കി.നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ (NSO) നിന്നുള്ള വിവരങ്ങള്‍ പ്രകാരം 2012 സെപ്തംബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ 5.18 പേരാണ് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (EPFO) പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2017 സെപ്തംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ രാജ്യത്തെ തൊഴില്‍മേഖലയിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ടുള്ള വിശദമായ കണക്കുകള്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസും സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ മന്ത്രാലയവും ചേര്‍ന്ന് പുറത്തിറിക്കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
– റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തി ആര്‍ബിഐ; ഭവനവായ്പ എടുക്കുന്നവരെ ബാധിക്കുന്നത് എങ്ങനെ?
ഫെബ്രുവരിയില്‍ 9.34 ലക്ഷം പുതിയ ജീവനക്കാരാണ് EPF പദ്ധതിയുടെ ഭാഗമായി ചേര്‍ന്നിട്ടുള്ളത്. ജനുവരിയില്‍ 11.14 ലക്ഷം പേര്‍ പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഏകദേശം രണ്ട് ലക്ഷത്തിലധികം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. “2017 സെപ്തംബര്‍ മുതല്‍ പ്രധാന EPF പദ്ധതികളായ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് സ്കീം (EPF), എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്കീം (ESI), നാഷണല്‍ പെന്‍ഷന്‍ സ്കീം (NPS) എന്നിവയില്‍ ചേരുന്നവരുടെ കണക്കുകളെ അധികരിച്ച് രാജ്യത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്” സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ മന്ത്രാലയം വ്യക്തമാക്കി.
– ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ മുഖ്യധാരയിലേക്ക്, ട്രാക്ഷന്‍ നേടി NFT-കള്‍, ഇന്ത്യന്‍ നിക്ഷേപകരുടെ വളര്‍ച്ച – ZebPay സിഇഒ അവിനാഷ് ശേഖറിന് പറയാനുള്ളത്
ചെറുകിട മേഖലയില്‍ മാര്‍ച്ചില്‍ 6.07 ശതമാനാണ് വിലക്കയറ്റമുണ്ടായത്. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വര്‍ധനവുണ്ടാവുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ 5.85 ശതമാനമായിരുന്ന വിലക്കയറ്റം ഏപ്രില്‍ എത്തിയപ്പോള്‍ 7.86 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. അതേമയം ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം ഏപ്രിലില്‍ എക്കാലത്തെയും മികച്ച നിലയില്‍ 1,67,540 കോടി രൂപയിലെത്തിയിട്ടുണ്ട്.
ഇത് സാമ്ബത്തിക മേഖലയ്ക്ക് ശുഭസൂചനയാണ് നല്‍കുന്നത്. മാര്‍ച്ചിലെ 1,42,095 കോടിയില്‍ നിന്ന് 25000 കോടിയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജിഎസ്ടിയിലേക്ക് സംഭാവന ചെയ്യുന്നത് മഹാരാഷ്ട്രയാണ് (27,495 കോടി രൂപ). രണ്ടാം സ്ഥാനത്തുള്ളത് കര്‍ണാടകയും (11,820 കോടി രൂപ)