ബംഗളൂരു: കര്‍ണാടകയില്‍ ആദ്യഘട്ട പരിശോധനയില്‍ ഡെല്‍റ്റ വൈറസില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാണെന്ന് കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ ഒമിക്രോണ്‍ സംശയിക്കുന്ന പരിശോധന ഫലം ഉടന്‍ വരും.സംശയത്തെ തുടര്‍ന്ന് കര്‍ണാടക, സാംപിള്‍ ഐസിഎംആറിന് നല്‍കിയിരുന്നു.ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ അറുപത്തിമൂന്നുകാരന്‍ ബംഗളൂരുവില്‍ എത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെല്‍റ്റാ വൈറസ് എന്ന് വ്യക്തമായിരുന്നു.ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമായി സമ്ബര്‍ക്കത്തില്‍ വന്നവരെ എല്ലാം ക്വാറന്റീലാക്കി. ഇവരുടെ സാമ്ബിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. വിമാനത്താവളങ്ങളില്‍ അടക്കം കര്‍ശന പരിശോധനയാണ്.