Home കർണാടക ഒഴിപ്പിച്ചത് താമസക്കാരുടെ സുരക്ഷയെക്കരുതിയന്ന് ഹൈക്കോടതിയിൽ സർക്കാർ

ഒഴിപ്പിച്ചത് താമസക്കാരുടെ സുരക്ഷയെക്കരുതിയന്ന് ഹൈക്കോടതിയിൽ സർക്കാർ

by ടാർസ്യുസ്

ബെംഗളൂരു : കൊഗിലു ലേഔട്ടിലെ രണ്ട് കോളനികളിലെയും താത്കാലിക നിർമാണങ്ങൾ കൈ യേറ്റക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനാണ് ഒഴിപ്പിച്ചതെന്ന് സംസ്ഥാന സർക്കാർഹൈക്കോടതിയെ അറിയിച്ചു. താത്കാലിക പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടും കൈയേറ്റക്കാർ അതേ സ്ഥലത്ത് വീണ്ടും താത്കാലിക കൂടാരങ്ങൾ സ്ഥാപിക്കുകയായിരുന്നുവെന്ന് അഡ്വക്കറ്റ് ജനറൽ ശശികിരൺ ഷെർട്ടി കോടതിയിൽ വാദിച്ചു.ചീഫ് ജസ്റ്റിസ് വിഭു ബത്രു, സി.എം. പൂനച്ച എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുൻപാകെ ഡോസർ യാണ് യെലഹങ്ക ബുൾഡോസർ നടപടിയെ ന്യായീകരിച്ചത്. 2025 ഡിസംബർ 20-ന് വസീം കോളനിയിലും ഫക്കീർ കോളനിയിലും നടത്തിയ പൊളിച്ചുമാറ്റൽ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യഹർജിലാണ് കോടതി വാദംകേൾക്കുന്നത്.

മുൻകൂറായി കാരണം കാണിക്കൽ നോട്ടീസ് നൽകാതെ പൊളിച്ചുമാറ്റൽ നടത്തരുതെന്ന സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ ലംഘനമാണ് സർക്കാർ നടത്തിയതെന്ന് ഹർജി സമർപ്പിച്ച സ്വകാര്യവ്യക്തികൾ കോടതിയിൽ അറിയിച്ചു.കൈയേറ്റസ്ഥലത്തുനിന്ന് 167 താത്കാലിക ഷെഡുകൾ നീക്കം ചെയ്തതായി സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു. ഖരമാലിന്യ സംസ്കരണസ്ഥലത്ത് താമസിക്കുന്നത് വളരെ ദോഷകരമാണ്. കൂടാതെ കൈയേറ്റക്കാരുടെ ഉപജീവനമാർഗം തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാൻ താത്കാലിക പുനരധിവാസകേന്ദ്രങ്ങൾ ഒരുക്കിയിരുന്നു.ആവർത്തിച്ചുള്ള അറിയിപ്പു കൾ നൽകിയിട്ടും ഒരാൾപോലും കൈയേറ്റസ്ഥലത്തുനിന്ന് താത്കാലിക പുനരധിവാസ കേ-ന്ദ്രങ്ങളിലേക്ക് മാറിയിട്ടില്ലെന്നും-കോടതിയിൽ അഡ്വക്കറ്റ് ജനറൽ അറിയിച്ചു. ദുരിതബാധിത കുടുംബങ്ങൾക്ക് നൽകിയ പുനരധിവാസത്തിൻ്റെ വിശദാംശങ്ങൾ നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ട് കോടതി വാദം-കേൾക്കൽ ഫെബ്രുവരി മൂന്നി ലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group