ബംഗളൂരു: കഴിഞ്ഞ വര്‍ഷം അന്തരിച്ച കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ പേരില്‍ ബംഗളൂരുവിലെ റോഡിന് പേര് നല്‍കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പലികെ (ബി ബി എം പി) അറിയിച്ചു.
മൈസൂരു റോഡിലെ നായണ്ടഹള്ളി ജംഗ്ഷനുമിടയില്‍ ബന്നാര്‍ഘട്ട റോഡിലെ വേഗ സിറ്റി മാള്‍ വരെയുള്ള റിങ് റോഡിന് ‘ശ്രീ പുനീത് രാജ്കുമാര് റോഡ്’ എന്ന് പേര് നല്‍കുമെന്നാണ് ബി ബി എം പി പ്രസ്താവനയില്‍ അറിയിച്ചത്. 2021 ഡിസംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
നേരത്തെ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് ഡിസംബര്‍ 29, 31 തീയതികളില്‍ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഈ കാലയളവില്‍, റോഡിന് ‘ശ്രീ പുനീത് രാജ്കുമാര് റോഡ്’ എന്ന് പേരിടുന്നതിനെ പിന്തുണച്ച് എട്ട് സംഘടനകളിലെ അംഗങ്ങള്‍ പ്രദേശത്തെ എട്ട് പ്രദേശങ്ങളിലെ താമസക്കാരില്‍ നിന്ന് 700-ലധികം ഒപ്പുകള്‍ ശേഖരിച്ചിരുന്നു.
കന്നഡ സിനിമയിലെ ഇതിഹാസ കന്നഡ നടന് ഡോ രാജ്കുമാറിന്റെ ഇളയ മകന് കൂടിയായ പുനീത് രാജ്കുമാര്, 46-ആം വയസ്സിലാണ് ഹൃദയാഘാതത്തെ അന്തരിച്ചത്. സിനിമ മേഖലയെ ആകെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു അത്. കന്നഡ സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ പുനീത് പവര്‍ സ്റ്റാര്‍ എന്നാണ് അറിയപ്പെടുന്നത്. രണ്ട് മക്കളാണ് അദ്ദേഹത്തിനുള്ളത്. കുട്ടിക്കാലത്ത് അഭിനയ ജീവിതം ആരംഭിച്ച പുനീത് ഭക്ത പ്രഹ്ലാദ, ഈരാടു നക്ഷത്രങ്ങള്‍, ഭാഗ്യവന്ത, ബേട്ടട ഹൂവ് തുടങ്ങിയ സിനിമകളില്‍ അഭിനയി്ചിരുന്നു. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും അദ്ദേഹത്തചെ തേടിയെത്തിയിരുന്നു.
പിന്നാലെ അപ്പു ( 2002 ) അഭി ( 2003 ), വീര കന്നഡിഗ ( 2004 ), മൗര്യ ( 2004 ), ആകാശ് ( 2005 ), അജയ് ( 2006 ), അരശു ( 2006 ), അരശു ( 2007 ), മിലാന ( 2007 ), വംശി ( 2008 ), റാം ( 2009 ), ജാക്കി ( 2010 ), ഹുഡുഗാരു ( 2011 ), രാജകുമാര ( 2017 ), അഞ്ജനി പുത്ര ( 2017 ) തുടങ്ങി നിരവധി ഹിറ്റുകളിലും അദ്ദേഹം നായകനായി അഭിനയിച്ചു. പൂര്‍ണ സംസ്ഥാന ബഹുമതികളോടെയാണ് പുനീതിന്റെ സംസ്കാരം കണ്ടീരവ സ്റ്റുഡിയോയില്‍ നടന്നത്.