ബംഗളൂരു: യാത്രാമധ്യേ സാങ്കേതിക തകരാര്‍ സംഭവിച്ചെന്ന സംശയത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ബംഗളൂരു വിമാനത്താവളത്തില്‍ ഇറക്കി. 164 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഞായറാഴ്ച പുലര്‍ച്ചെ ബംഗളൂരുവില്‍ ഇറക്കിയത്.
ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന എഐ 504 എയര്‍ ഇന്ത്യാ വിമാനത്തിന് യാത്രാമധ്യേ സാങ്കേതിക തകരാര്‍ സംഭവിച്ചതായി പൈലറ്റിന് സംശയം തോന്നിയത്. ഹൈഡ്രോളിക് ലെവല്‍ താഴുന്നുവെന്നായിരുന്നു പൈലറ്റിന്റെ സംശയം. വിമാനം സുരക്ഷിതമായി ബംഗളൂരുവില്‍ പറന്നിറങ്ങിയതായി എയര്‍ഇന്ത്യ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞായറാഴ്ച രാത്രി 9.38നാണ് വിമാനം ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 12.47നാണ് സുരക്ഷിതമായി വിമാനം ബംഗളൂരുവില്‍ പറന്നിറങ്ങിയത്. പതിവു പോലെ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയെന്നും, ഒരു അടിയന്തര സാഹചര്യവും വേണ്ടി വന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.