ബീജിംഗ്: 133 യാത്രക്കാരുമായി പോയ ഈസ്റ്റേണ്‍ എയര്‍ലൈന്‍ വിമാനം ചൈനയില്‍ (China) തകര്‍ന്നുവീണതായി ചൈനീസ് മാധ്യമം ചൈന സെന്‍ട്രല്‍ ടെലിവിഷന്‍. ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നുവീണത്. ഗുവാങ്‌സി മേഖലയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്താണ് വിമാനം തകർന്നുവീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്ന വിമാനത്തിലുള്ളവരെക്കുറിച്ച് നിലവില്‍ വിവരമില്ല.
ചൈനയില്‍ വിമാനം തകര്‍ന്നുവീണു; 133 യാത്രക്കാര്‍, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
previous post