Home covid19 രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2630 ആയി; കേരളം നാലാമത്; കോവിഡ് ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2630 ആയി; കേരളം നാലാമത്; കോവിഡ് ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന

ന്യൂഡെല്‍ഹി: ( 06.01.2022) രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2630 ആയി. ഒമിക്രോണിനൊപ്പം തന്നെ പ്രതിദിന കോവിഡ് കേസുകളിലും വന്‍ വര്‍ധനയാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്.രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 90,928 ആണ്. 24 മണിക്കൂറിനിടെ 325 കോവിഡ് മരണവും റിപോര്‍ട് ചെയ്തിട്ടുണ്ട്. 6.43% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന ആശങ്ക ഉയര്‍ത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതേസമയം കേരളം ഒമിക്രോണ്‍ വ്യാപനത്തില്‍ നാലാമത് ആണ്. കേരളത്തില്‍ 230 കേസുകളാണ് ഇതുവരെ റിപോര്‍ട് ചെയ്തത്. കഴിഞ്ഞദിവസം 49 പേര്‍ക്കാണ് പുതുതായി അസുഖം സ്ഥിരീകരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group