അവസാനം സാക്ഷാല്‍ നൂയോര്ക് ടൈംസ് തന്നെ വിശദീകരണവുമായി രംഗത്തിറങ്ങി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്ന ആ പത്ര കട്ടിങ് തങ്ങളുടേതല്ല എന്നാണ് പത്രം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ബി.ജെ.പി അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചിത്രമാണ് വിവാദമായത്. സെപ്റ്റംബര്‍ 26 ഞായറാഴ്ചത്തെ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിെന്റ ഒന്നാം പേജ് എന്ന പ്രചരണത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രം സംഘപരിവാര്‍ അനുകൂലികള്‍ വൈറലാക്കിയത്.
മോദിയെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു പത്രത്തില്‍ ഉണ്ടായിരുന്നത്. ‘ഭൂമിയുടെ അവസാനത്തെ, മികച്ച പ്രതീക്ഷ’എന്ന നെടുങ്കന്‍ തലക്കെട്ടും വാര്‍ത്തക്ക് മാറ്റുകൂട്ടി. ‘ലോകത്തെ ഏറ്റവും സ്നേഹിക്കപ്പെടുന്ന കരുത്തനായ നേതാവ് നമ്മളെ അനുഗ്രഹിക്കാന്‍ എത്തിയിരിക്കുന്നു’ എന്ന ഉപതലക്കെട്ടും വാര്‍ത്തക്ക് നല്‍കിയിരുന്നു. ഒപ്പം പത്രം നിറഞ്ഞുനില്ക്കുന്ന മോദിയുടെ ചിത്രവും. ഇതുമായി തങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ല എന്നാണ് പത്രം അറിയിച്ചിരിക്കുന്നത്. ‘ഇത് പൂര്‍ണ്ണമായും കെട്ടിച്ചമച്ച ചിത്രമാണ്’എന്നാണ് ന്യൂയോര്‍ക് ടൈംസ് ചിത്രം പങ്കുവച്ചുകൊടണ് ട്വിറ്ററില്‍ കുറിച്ചത്. മോദിയെപറ്റിയുള്ള യഥാര്‍ഥ വാര്‍ത്തകളുടെ ലിങ്കും അവര്‍ പങ്കുവച്ചിട്ടുണ്ട്
നേരത്തേ ഇന്ത്യയിലെ മാധ്യമങ്ങള്‍ നടത്തിയ ഫാക്ട് ചെക്കില്‍തന്നെ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ആവേശകരമായ പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് വിവിധ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. ‘ശ്രീ നരേന്ദ്ര മോദിജിയുടെ യാത്രയില്‍ അമേരിക്കന്‍ ജനതയുടെ പ്രതികരണം, ന്യൂയോര്‍ക്ക് ടൈംസില്‍ പുറത്തുവന്നു’ എന്നായിരുന്നു ഒരാള്‍ കഴിഞ്ഞ ദിവസം ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധി ബി.ജെ.പിക്കാര്‍ ചിത്രം വലിയ തോതില്‍ പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച സമാപിച്ച പ്രധാനമന്ത്രി മോദിയുടെ മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിെന്റ പശ്ചാത്തലത്തിലായിരുന്നു സംഘപരിവാര്‍ അനുകൂലികളുടെ വ്യാജ പി.ആര് പ്രചരണം.