Home Featured നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി, കൊലപാതകം പ്രസവിച്ച ഉടനെ;ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് ഭര്‍ത്താവ്

നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി, കൊലപാതകം പ്രസവിച്ച ഉടനെ;ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് ഭര്‍ത്താവ്

തൊടുപുഴ: കരിമണ്ണൂരില്‍ പ്രസവിച്ച ഉടന്‍ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. കരിമണ്ണൂരിലെ വീട്ടില്‍ വെച്ച്‌ പ്രസവിച്ച ഉടനെയാണ് കൊലപാതകമുണ്ടായത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കൊലപാതക വിവരം ഭാര്‍ത്താവും അറിയുന്നത്.

തൃശൂര്‍ കൊരട്ടി സ്വദേശിയായ യുവതിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തുവരുന്നത്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. പുലര്‍ച്ചെ ഒരു മണിയോടെ രക്തസ്രാവത്തെ തുടര്‍ന്നാണ് യുവതിയും ഭര്‍ത്താവും ആശുപത്രിയിലെത്തിയത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമാണെന്ന് മനസ്സിലായ ഡോക്ടര്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ കുഞ്ഞ് മരിച്ചുപോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി പറഞ്ഞു.

പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുട്ടിയെ കൊന്നതാണെന്ന് വ്യക്തമായത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. യുവതി ഗര്‍ഭിണിയായിരുന്ന കാര്യം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഭര്‍ത്താവുമായി പിണങ്ങി കുറച്ചുകാലമായി യുവതി തമിഴ്നാട്ടിലെ ഗൂഡല്ലൂരിലായിരുന്നു. ഭര്‍ത്താവ് പരാതി നല്‍കിയതിനെതുടര്‍ന്ന് പോലീസ് യുവതിയെ കണ്ടെത്തുകയും തൊടുപുഴയില്‍ എത്തിക്കുകയുമായിരുന്നു.

ഭാര്യ ഗർഭിണിയായതോ പ്രസവിച്ചതോ താൻ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ പങ്കില്ലെന്നുമാണ് ഭർത്താവിന്റെ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുക്കാൻ തയ്യാറായിട്ടില്ല. രക്തസ്രാവത്തെ തുടർന്ന് ഭർത്താവിനൊപ്പമാണ് യുവതി പുലർച്ചെ ഏകദേശം രണ്ട് മണിയോടെ ആശുപത്രിയിലെത്തിയത്. പ്രസവിച്ച വിവരം ഇവർ ഡോക്ടർമാരിൽ നിന്നും മറച്ച് വെച്ചു. എന്നാൽ പരിശോധിച്ച ഡോക്ടർക്ക് മണിക്കൂറുകൾ മുമ്പേ യുവതി പ്രസവിച്ചിരുന്നുവെന്ന് വ്യക്തമായി.  

കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും ഡോക്ടർമാർ പറഞ്ഞു. ഇതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. പക്ഷേ അപ്പോഴും തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് ഭർത്താവ് സ്വീകരിച്ചത്. 

ഗർഭിണിയാണെന്ന വിവരം ഇവർ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സംശയത്തെ തുടർന്ന് പ്രദേശത്തെ ആശാ വർക്കർ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാൽ താൻ ഗർഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാൻ പോലും തയ്യാറായില്ലെന്നും പ്രദേശവാസികക്ഷ പറഞ്ഞു.

തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തുകയാണ്. അമ്മ ആശുപത്രിയിൽ പൊലീസ് സംരഷണത്തിലാണെന്ന് ഡിവൈഎസ്പി മധു ബാബു പ്രതികരിച്ചു. നവജാത ശിശുവിന് മരിച്ച നിലയിൽ കണ്ടെത്തിയതിലാണ് അന്വേഷണം നടക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്നും അദ്ദേഹം വിശദീകരിച്ചു. 

നഗരമധ്യത്തില്‍ കൊലപാതകം‍: എറണാകുളത്ത് കൊല്ലം സ്വദേശിയുടെ കഴുത്തില്‍ മദ്യക്കുപ്പി പൊട്ടിച്ച്‌ കുത്തിയിറക്കി, പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതം

കൊച്ചി: എറണാകുളം നഗരമധ്യത്തില്‍ ഹോട്ടലില്‍ നടന്ന കൊലപാതകത്തില്‍ പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലം സ്വദേശിയായ എഡിസണെ ബുധനാഴ്ച രാത്രി മദ്യക്കുപ്പി പൊട്ടിച്ച്‌ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ എഡിസന്‍ മരിച്ചിരുന്നു. കൊലപാതക ശേഷം സംഭവ സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടിരുന്നു.

അതേസമയം സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതിയെന്നു കരുതപ്പെടുന്ന മുളവുകാട് സ്വദേശി സുരേഷിന്റെ ഐഡി കാര്‍ഡ് കണ്ടെത്തി. എറണാകുളം മുളവുകാട് ചുങ്കത്തുവീട്ടില്‍ സുരേഷ് എന്നാണ് അതില്‍നിന്നു ലഭിച്ച വിലാസം. ഇരുവരും അപരിചിതരാണെന്നു പറയുന്നു. എഡിസണിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നോര്‍ത്ത് പാലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദ് ബിഹാര്‍ എന്ന ഹോട്ടലിന് മുന്നിലാണ് കൊലപാതകം നടന്നത്.

വാക്കു തര്‍ക്കത്തിനിടെ പ്രകോപിതനായ പ്രതി എഡിസണെ മദ്യക്കുപ്പി പൊട്ടിച്ച്‌ കുത്തിയെന്നാണ് വിവരം. എഡിസണ്‍ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ദൃക്‌സാക്ഷികള്‍ വിവരമറിയിച്ചതോടെ ഉടന്‍ തന്നെ പൊലീസ് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് പോലീസിന് ലഭിച്ചതാണ് നിര്‍ണായകമായത്. ഇയാള്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോയെന്ന സംശയത്താല്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group