പ്രകൃതിയെ മനോഹരിയാക്കുന്നതാണ് പുഷ്പങ്ങള്‍. പല നിറങ്ങളില്‍,വലുപ്പത്തില്‍, ആകൃതിയില്‍ പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ തന്നെ നല്ല അഴകാണ്.പൂക്കള്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. നമ്മുടെ ജീവിതവുമായി അത്രയേറെ ബന്ധപ്പെട്ട് കിടക്കുന്നവയാണ് പുഷ്പങ്ങള്‍. സ്‌നേഹമായാലും കരുതലായാലും ദു:ഖം പങ്കുവെയ്‌ക്കാനായാലും നാം പുഷ്പങ്ങളുടെ കൂട്ട് പിടിയ്‌ക്കുന്നു. ബൊക്കെയ്കളായും മാലകളായും അലങ്കാരങ്ങളായും അങ്ങനെ പൂക്കള്‍ മാറുന്നു.
ലോകത്തില്‍ ഏറ്റവും വലിയ പൂവ് റഫ്‌ളേഷ്യ ആണെന്ന് നമ്മള്‍ ചെറിയ ക്ലാസുകളില്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും വില കൂടിയ പൂവ് ഏതായിരിക്കും. അതിനുള്ള ഉത്തരമാണ് ജൂലിയറ്റ് റോസ്. ലോകത്തിലെ അപൂര്‍വ്വവും മനോഹരവുമായ ജൂലിയറ്റ് റോസ് എന്ന പൂവിന് 90 കോടി രൂപയാണ് വില.ഒരു പൂവിന് 90 കോടി രൂപയോ എന്ന് പറഞ്ഞ് മൂക്കത്ത് വിരല്‍ വെയ്‌ക്കാന്‍ വരട്ടെ. അങ്ങനെ വെറുതെയല്ല ജൂലിയറ്റ് റോസ് ഇത്ര വിഐപി ആയത്. അതിന് വ്യക്തമായ കാരണങ്ങളുണ്ട്.
ലോക പ്രശസ്ത പൂ കൃഷിക്കാരനായ ഡോവിഡ് ഓസ്റ്റിനാണ് ജൂലിയറ്റ് റോസ് വികസിപ്പിച്ചെടുത്തത്. വിവിധ തരത്തിലുള്ള റോസാചെടികളെ ചേര്‍ത്ത് വര്‍ഷങ്ങള്‍ പരിശ്രമിച്ചാണ് ജൂലിയറ്റ് റോസ് അദ്ദേഹം വികസിപ്പിച്ചെടുത്തത്. ഒന്നും രണ്ടുമല്ല ഏകദേശം 15 വര്‍ഷത്തോളം എടുത്താണ് ഇന്ന് കാണുന്ന സുന്ദരി ജൂലിയറ്റ് പുഷ്പം ഉണ്ടായത്.
പുഷ്പം നിര്‍മ്മിച്ചെടുക്കാന്‍ അത്രയേറെ ബുദ്ധിമുട്ടായതിനാലാണ് ഇതിന് ഇത്രത്തോളം വില വരുന്നത്. 2006 ല്‍ 90 കോടി രൂപയ്‌ക്കാണ് ജൂലിയറ്റ് റോസ് വിറ്റത്. വലിപ്പത്തിന് അനുസരിച്ച് വില ഏറിയും കുറഞ്ഞുമിരിക്കും ഒരിക്കല്‍ റോസാപൂവിന് 26 കോടി രൂപ മാത്രമേ ഈടാക്കിയിരുന്നുള്ളൂ മറ്റൊരിക്കല്‍ 116 കോടി രൂപയ്‌ക്കാണ് ജൂലിയറ്റ് റോസ് വിറ്റ് പോയത്.