ബെംഗളൂരു: ക്യാംപസിൽ ഹിജാബ് ധരിക്കാമെന്നും ക്ലാസിൽ ഇരിക്കുമ്പോൾ പാടില്ലെന്നേ നിർദേ ശിച്ചിട്ടുള്ളൂ എന്നും കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹിജാബിനു വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ഹിജാബ് ധരിച്ചു ക്ലാസിൽ കയറ്റാത്തതിനെ തുടർന്ന് ഉഡുപ്പി ഗവ.പ്രീയൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിനികൾ നൽകിയ ഹർജിയിൽ എട്ടാം ദിവസമാണു വാദം തുടരുന്നത്. ഈയാഴ്ച വാദം തീർക്കണമെന്നു കോടതി നിർദേശം നൽകി.
അതിനിടെ, ന്യൂനപക്ഷ അൺ എയ്ഡഡ് സ്കൂളുകളുടെ കാര്യ ത്തിൽ ഇടപെടുന്നില്ലെന്ന് അഡ്വക്കറ്റ് ജനറൽ (എജി) പ്രഭുലിംഗ് നവദ്ഗി കോടതിയെ അറിയിച്ചു. കർണാടക ന്യൂനപക്ഷ വിദ്യാഭ്യാസ മാനേജ്മെന്റ് സമർപ്പിച്ച ഹർജിയിലാണു വിശദീകരണം.
ഇസ്ലാമിൽ ഹിജാബ് അനിവാര്യമല്ലെന്ന വാദം സർക്കാർ ആവർത്തിച്ചു. താൽപര്യമുള്ളവർ ആവാം എന്ന നിർദേശമുള്ളവ അനിവാര്യമല്ല. നിർബന്ധ മായി ഹിജാബ് ധരിക്കണമെന്ന് ഖുർആനിൽ പറയുന്നില്ല. പരാതിക്കാർ ഇക്കാര്യമുന്നയിച്ചു കോട തിയെ സമീപിക്കുമ്പോൾ ഇതേ മതത്തിലെ മറ്റു സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തെയാണു മാനിക്കാത്തതെന്നും എജി വാദിച്ചു.
സ്റ്റേ നീക്കിയില്ല; ഓല, യൂബർ, റാപ്പിഡോ എന്നിവ ലൈസൻസില്ലാതെ തന്നെ തുടർന്നേക്കും
അതേസമയം, ഹിജാബ് വിലക്ക് നീക്കാത്തതിനാൽ പ്രക്ഷോഭ ത്തിലുള്ള വിദ്യാർഥിനികൾ പ്രീയൂണിവേഴ്സിറ്റി പ്രാക്ടിക്കൽ പരീക്ഷ ബഹിഷ്കരിക്കുന്നതു തുടരുകയാണ്. ഇവർക്ക് ഇനി അവസരം നൽകില്ലെന്ന് അധികൃതർ അറിയിച്ചു. അതിനിടെ, ഹിജാബ് വിലക്കിനെതിരെ കോടതിയെ സമീപിച്ച ഉഡുപ്പിയിലെ 6 പെൺകുട്ടികളിൽ ഒരാളുടെ സഹോദരനെ ചിലർ സംഘം ചേർന്ന് ആക്രമിച്ചെന്നും പിതാവിന്റെ ഹോട്ടലിന്റെ ജനലുകൾ തകർത്തെന്നും പരാതി. സംഘപരിവാർ പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്നു പെൺകുട്ടി ട്വീറ്റ് ചെയ്തു.