ജിയോയും ഗൂഗിളും സംയുക്തമായി വികസിപ്പിച്ചെടുത്ത ജിയോഫോണ്‍ നെക്സ്റ്റ് ദീപാവലി മുതല്‍ രാജ്യത്തുടനീളം ലഭ്യമാകും.ജിയോമാര്‍ട്ട് ഡിജിറ്റലിന്റെ മൂവായിരത്തിലധികം റീട്ടെയില്‍ കടകള്‍ വഴി ഫോണ്‍ വിതരണം ചെയ്യും. 6500 രൂപയ്ക്ക്കാണ് ജിയോഫോണ്‍ നെക്സ്റ്റ് ലഭ്യമാകുന്നത്. 1,999 രൂപയ്ക്ക് ഇഎംഐ ആയി ഫോണ്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ബാക്കി തുക 18 -24 മാസത്തെ തവണകളായി അടച്ചാല്‍ മതി.
മള്‍ട്ടി-ടച്ച് എച്ച്‌ഡി പ്ലസ് സ്‌ക്രീന്‍, 13എം പി കാമറ
ആന്‍ഡ്രോയിഡിന്റെ കസ്റ്റമൈസ്ഡ് പതിപ്പായ നെക്സ്റ്റ് പ്രഗതി ഒഎസിലാണ് ജിയോഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5.45 ഇഞ്ച് സ്ക്രീനുള്ള ഫോണില്‍ മള്‍ട്ടി-ടച്ച് എച്ച്‌ഡി പ്ലസ് സ്‌ക്രീനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിങ്ങുള്ള കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ സുരക്ഷയും ഫോണിലുണ്ട്.പിന്‍ കാമറ 13 മെഗാപിക്സലും മുന്‍ കാമറ 8 മെഗാപിക്സലുമാണ്. 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. 512 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ് വര്‍ധിപ്പിക്കാനും കഴിയും. 3,500 എംഎഎച്ച് ആണ് ബാറ്ററി.
വോയിസ് ഫസ്റ്റ്
ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോക്താക്കളെ സഹായിക്കുന്നു വോയിസ് ഫസ്റ്റ് സവിശേഷത ഫോണിലുണ്ട്. ഇംഗ്ലീഷോ സ്വന്തം ഭാഷയിലുള്ള ഉള്ളടക്കം വായിക്കാന്‍ കഴിയാത്ത ഇന്ത്യക്കാര്‍ക്ക് ജിയോഫോണ്‍ നെക്സ്റ്റില്‍ അവരുടെ ഭാഷയില്‍ വിവര്‍ത്തനം ചെയ്യാനും വായിക്കാനും കഴിയും. ഉള്ളടക്കം 10 ഭാഷകള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും സഹായിക്കുന്ന ഫീച്ചറും ഫോണിലുണ്ട്.വിവിധ ഫോട്ടോഗ്രാഫി മോഡുകളെ പിന്തുണയ്‌ക്കുന്ന മികച്ചതും ശക്തവുമായ ക്യാമറയാണ് ജിയോഫോണ്‍ നെക്‌സ്‌റ്റില്‍ സജ്ജീകരിച്ചിരിക്കുന്നത്. ജിയോഫോണ്‍ നെക്സ്റ്റിന്റെ ക്യാമറ ആപ്പായ ക്യാമറ ഗോയിലേക്ക് ഇന്ത്യ-തീം സ്നാപ്ടാറ്റ് ലെന്‍സ് നേരിട്ട് സംയോജിപ്പിക്കുന്നുണ്ട്.